blurb: ദേശീയപാത വികസനത്തിൻെറ ഭാഗമായി കെട്ടിടത്തിൻെറ ഒരുഭാഗം പൊളിക്കേണ്ടിവരുന്നതിനാലാണിത് കാസർകോട്: ഒന്നര പതിറ്റാണ്ടോളമായി കാസർകോട് പുതിയ ബസ്സ്റ്റാൻഡിനു സമീപം പ്രവർത്തിക്കുന്ന ഇന്ത്യൻ കോഫിഹൗസ് പ്രവർത്തനം നിർത്തുന്നു. ദേശീയപാത വികസനത്തിൻെറ ഭാഗമായി കെട്ടിടത്തിൻെറ ഒരുഭാഗം പൊളിക്കേണ്ടിവരുന്നതിനാലാണ് കോഫിഹൗസ് താൽക്കാലികമായി അടക്കുന്നത്. പകരം സംവിധാനം കണ്ടെത്താത്തതിനാൽ ദേശീയപാത പ്രവൃത്തി തീരുന്നതുവരെ അടച്ചിടേണ്ടി വരും. ജില്ലയിൽ ഏറ്റവും മികച്ച വരുമാനം ലഭിക്കുന്ന ഹോട്ടലാണിത്. പ്രതിദിനം 80000 വരെയാണ് വരുമാനം. ജില്ലയിൽ ഇതിനു പുറമെ കാഞ്ഞങ്ങാട്, കാസർകോട് പഴയ ബസ്സ്റ്റാൻഡ് എന്നിവിടങ്ങളിലാണ് നിലവിൽ കോഫിഹൗസുള്ളത്. ഉദുമയിൽ തിങ്കളാഴ്ച പുതിയത് തുറക്കും. അധികം താമസിയാതെ കാഞ്ഞങ്ങാട്ട് മറ്റൊരു കോഫിഹൗസും തുറക്കും. ദേശീയപാതയോരത്ത് ഏറ്റവും കൂടുതൽ ആളുകൾ ആശ്രയിക്കുന്ന റസ്റ്റാറൻറാണ് പുതിയ ബസ്സ്റ്റാൻഡിലേത്. 20ഓളം ജീവനക്കാരുണ്ട്. കെട്ടിടത്തിൻെറ മുൻവശം ദേശീയപാത വികസനത്തിൽ പൊളിക്കാൻ അടയാളപ്പെടുത്തിയിട്ടുണ്ട്. കെട്ടിടം പൊളിച്ച് ശേഷിക്കുന്ന ഭാഗം നവീകരിച്ചശേഷം വീണ്ടും തുടങ്ങാനാണ് ലക്ഷ്യമിടുന്നത്. ദേശീയപാത പ്രവൃത്തിയും കെട്ടിടം പണിയും പൂർത്തീകരിക്കുന്നതുവരെ മറ്റിടങ്ങളിൽ കോഫിഹൗസ് താൽക്കാലികമായി മാറ്റാൻ ഉദ്ദേശിച്ചെങ്കിലും നടന്നില്ല. പകരം സംവിധാനം കിട്ടിയില്ലെങ്കിൽ അടുത്തമാസത്തോടെ കോഫി ഹൗസ് നിർത്തും. കെട്ടിടം പുതുക്കിപ്പണിതശേഷം അതേസ്ഥലത്തുതന്നെ പുനരാരംഭിക്കുമെന്ന് ഇന്ത്യൻ കോഫിഹൗസ് പ്രസിഡൻറ് പി.വി. ബാലകൃഷ്ണൻ പറഞ്ഞു. കമ്യൂണിസ്റ്റ് നേതാവായിരുന്ന എ.കെ. ഗോപാലൻ രൂപം നൽകിയ സഹക\Iരണ സംഘമാണ് കോഫിഹൗസിൻെറ നടത്തിപ്പുകാർ. \I
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.