കെ.എം.സി.സി കുടിവെള്ളപദ്ധതി

കെ.എം.സി.സി കുടിവെള്ളപദ്ധതികാസർകോട്: സൗദി കിഴക്കൻപ്രവിശ്യ ദമ്മാം കെ.എം.സി.സി കാസർകോട് ജില്ല കമ്മിറ്റി നിയോജക മണ്ഡലങ്ങളിൽ നടപ്പിലാക്കുന്ന 'ഐനുറഹ്മ' പദ്ധതിയിലൂടെ ഉക്കിനടുക്കയിൽ പ്രവർത്തിക്കുന്ന സി.എച്ച് സൻെററിന് കുടിവെള്ളം ലഭ്യമാക്കി. മുസ്​ലിം ലീഗ് ജില്ല പ്രസിഡൻറ്​ ടി.ഇ. അബ്​ദുല്ല ഉദ്ഘാടനം ചെയ്​തു. പദ്ധതിക്കുള്ള ധനസഹായം സി.എച്ച് സൻെറർ ഭാരവാഹികൾക്ക് കൈമാറി. സൗദി ഈസ്​റ്റേൺ പ്രോവിൻസ് കെ.എം.സി.സി വൈസ് പ്രസിഡൻറ്​ ഖാദി മുഹമ്മദ് അധ്യക്ഷത വഹിച്ചു.മുസ്​ലിം ലീഗ് ജില്ല ജനറൽ സെക്രട്ടറി എ. അബ്​ദുറഹ്മാൻ മുഖ്യപ്രഭാഷണം നടത്തി.അബ്​ദുല്ലക്കുഞ്ഞി ചെർക്കള, അബ്​ദുൽ കരീം സിറ്റി ഗോൾഡ്, മാഹിൻ കേളോട്ട്, ജുനൈദ് കാഞ്ഞങ്ങാട്, ആബിദ് തങ്ങൾ, ശാഫി സെഞ്ചുറി, അഷറഫ് എടനീർ, ജാബിർ കോട്ടപ്പുറം, അസീസ് കളത്തൂർ, ഹസ്സൻ അഡൂർ, അബൂബക്കർ മിഹ്റാജ്, സഹീർ ആസിഫ്, അഹമ്മദ് വിദ്യാനഗർ, ജലീൽ തുരുത്തി, അഡ്വ. ഫൈസൽ, അഡ്വ. ശാഫി, അഡ്വ. ജുനൈദ് എന്നിവർ സംസാരിച്ചു. സൗദി ദമ്മാം കെ.എം.സി.സി ജില്ല പ്രസിഡൻറ്​ ഖാദർ അണങ്കൂർ സ്വാഗതം പറഞ്ഞു. KMCC സൗദി കിഴക്കൻപ്രവശ്യ ദമ്മാം കെ.എം.സി.സി കാസർകോട് ജില്ല കമ്മിറ്റി നിയോജക മണ്ഡലങ്ങളിൽ നടപ്പിലാക്കുന്ന 'ഐനുറഹ്മ' പദ്ധതിയിലൂടെ ഉക്കിനടുക്കയിൽ മുസ്​ലിം ലീഗ് ജില്ല പ്രസിഡൻറ്​ ടി.ഇ. അബ്​ദുല്ല ഉദ്ഘാടനം ചെയ്യുന്നുകാഷ് അവാർഡ് അപേക്ഷ ക്ഷണിച്ചുകാസർകോട്: കാസർകോട് പബ്ലിക് സർവൻറ്സ് സഹകരണസംഘം അംഗങ്ങളുടെ മക്കളിൽ ഉയർന്ന മാർക്ക്​ വാങ്ങി വിജയിച്ചവരിൽനിന്ന്​ കാഷ് അവാർഡിനുള്ള അപേക്ഷകൾ ക്ഷണിച്ചു. എസ്.എസ്.എൽ.സി, പ്ലസ് ടു, കോളജ്തലത്തിലും പ്രഫഷനൽ കോഴ്സിലും നല്ലനിലയിൽ വിജയിച്ചവർ അവരുടെ മാർക്ക്​ ലിസ്​റ്റി​ൻെറ സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതമുള്ള അപേക്ഷ ആഗസ്​റ്റ്​ 16ന് അഞ്ചുമണിക്കകം സംഘം സെക്രട്ടറിക്ക് സമർപ്പിച്ചിരിക്കണം. ഫോൺ:-04994231118, 9446271118.സ്കൂൾ ഡിജിറ്റൽ പഠനോപകരണ നിധിയിലേക്ക് സംഭാവന ചെയ്തു ബേത്തൂർപാറ: ജി.എച്ച്.എസ്.എസ് ബേത്തൂർപാറയിലെ പാവപ്പെട്ട വിദ്യാർഥികൾക്കുള്ള ഡിജിറ്റൽ പഠനസൗകര്യങ്ങൾ ഏർപ്പെടുത്തുന്നതിന്​ 1987 - 88 എസ്.എസ്-എൽ.സി ബാച്ച് ​25,100 രൂപ നൽകി. ഈ ബാച്ചിലെ വിദ്യാർഥിനികളായ നിർമലയും ലക്ഷ്മിയും പ്രിൻസിപ്പൽ പി.വി. ശശി, ഹെഡ്മിസ്ട്രസ് റിനി തോമസ് എന്നിവർക്ക് കൈമാറി. പ്രസ്തുത ബാച്ച് വിദ്യാർഥികളായിരുന്ന അരവിന്ദൻ ഒയോലം, മോഹനൻ ചൊട്ടത്തോൽ, കുമാരൻ ആനന്ദമഠം, എം. രവീന്ദ്രൻ, ലോഹിതാക്ഷൻ തച്ചർകുണ്ട്, ശശീന്ദ്രൻ അടുക്കം, കുഞ്ഞികൃഷ്ണൻ നേരോടി, സി.കെ. വിശ്വനാഥൻ, കുഞ്ഞിരാമൻ, വിനോദ് കുമാർ അമ, എ.കെ. ശ്യാംപ്രസാദ് എന്നിവർ പങ്കെടുത്തു.padanasayam ജി.എച്ച്.എസ്.എസ് ബേത്തൂർപാറയിലെ വിദ്യാർഥികൾക്കുള്ള ഡിജിറ്റൽ പഠനസൗകര്യങ്ങൾക്കുള്ള സാമ്പത്തികസഹായം 1987- 88 എസ്.എസ്.എൽ.സി ബാച്ചി​ലെ വിദ്യാർഥികൾ കൈമാറുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.