ലോക്ഡൗണ്‍ ഇളവുകള്‍, നിയന്ത്രണങ്ങള്‍ കാസർകോട്: ജില്ലയില്‍ സമ്പൂര്‍ണ ലോക്ഡൗണിന് സമാനമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയ തദ്ദേശസ്ഥാപനത്തിലും കണ്ടെയിന്‍മൻെറ് സോണിലും മൈക്രോ കണ്ടെയിന്‍മൻെറ് സോണിലും ഒഴികെയുള്ള പ്രദേശങ്ങളില്‍ ഇളവുകള്‍ നല്‍കി ജില്ല കലക്ടര്‍ ഉത്തരവിട്ടു.-കടകള്‍, കമ്പോളങ്ങള്‍, ബാങ്കുകള്‍, ഓഫിസുകള്‍, ധനകാര്യസ്ഥാപനങ്ങള്‍, ഫാക്ടറികള്‍, വ്യവസായസ്ഥാപനങ്ങള്‍, തുറന്ന വിനോദസഞ്ചാര കേന്ദ്രങ്ങള്‍ എന്നിവക്ക് കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് തിങ്കള്‍ മുതല്‍ ശനിവരെ, രാവിലെ ഏഴു മുതല്‍ രാത്രി ഒമ്പതുവരെ തുറന്നുപ്രവര്‍ത്തിക്കാം. -സര്‍ക്കാര്‍ ഓഫിസുകള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, കമ്പനികള്‍, സ്വയംഭരണ സ്ഥാപനങ്ങള്‍, കമീഷനുകള്‍ തുടങ്ങിയ പൊതുമേഖലയിലെ എല്ലാ സ്ഥാപനങ്ങളും തിങ്കള്‍ മുതല്‍ വെള്ളിവരെ പ്രവര്‍ത്തിക്കും. -കുറഞ്ഞത് രണ്ടാഴ്ചക്ക് മുമ്പ് ഒരു ഡോസ് കോവിഡ് വാക്സിന്‍ എടുത്തവര്‍ക്കോ 72 മണിക്കൂറിനുള്ളില്‍ എടുത്ത ആര്‍.ടി.പി.സി.ആര്‍ നെഗറ്റിവ് സര്‍ട്ടിഫിക്കറ്റ് കൈവശമുള്ളവര്‍ക്കോ ഒരുമാസം മുമ്പ് കോവിഡ് പോസിറ്റിവായ രേഖ കൈവശമുള്ളവര്‍ക്കോ മാത്രമേ മേല്‍പറഞ്ഞ സ്ഥലങ്ങളില്‍ പ്രവേശനം അനുവദിക്കൂ. മുതിര്‍ന്നവരോടൊപ്പമുള്ള കുട്ടികള്‍ക്ക് ഈ നിബന്ധന ബാധകമല്ല.-വാക്സിനേഷന്‍, കോവിഡ് ടെസ്റ്റ്, മറ്റ് ചികിത്സകള്‍, മരുന്നുകള്‍ വാങ്ങുന്നതിന്, അടുത്ത ബന്ധുക്കളുടെ വിവാഹം, മരണം, പരീക്ഷ, ബസ്/ട്രെയിന്‍/വിമാനയാത്ര ചെയ്യുന്നതിന് വേണ്ടിയുള്ള പ്രാദേശിക യാത്ര തുടങ്ങിയ അത്യാവശ്യകാര്യങ്ങള്‍ക്ക് മുകളില്‍ പറഞ്ഞ നിബന്ധനകളില്‍ ഉള്‍പ്പെടാത്തവര്‍ക്കും യാത്ര അനുവദിക്കുന്നതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.