കുമ്പള അപ്ലൈഡ് സയന്‍സ് കോളജില്‍ പ്രവേശനം

കുമ്പള അപ്ലൈഡ് സയന്‍സ് കോളജില്‍ പ്രവേശനം കാസർകോട്​: ഐ.എച്ച്.ആര്‍.ഡിയുടെ കീഴില്‍ കുമ്പളയില്‍ പ്രവര്‍ത്തിക്കുന്ന അപ്ലൈഡ് സയന്‍സ് കോളജില്‍ ആഗസ്​റ്റില്‍ ആരംഭിക്കുന്ന വിവിധ കേഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡേറ്റ എന്‍ട്രി ടെക്‌നിക്‌സ് ആൻഡ്​ ഓഫിസ് ഓട്ടോമേഷന്‍, പി.ജി.ഡി.സി.എ, സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ ലൈബ്രറി ആൻഡ്​ ഇന്‍ഫര്‍മേഷന്‍ സയന്‍സ്, ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ എന്നീ കോഴ്‌സുകളിലേക്ക് ആഗസ്​റ്റ്​ 10 വരെ അപേക്ഷിക്കാം. ഫോണ്‍: 04998-215615, 8547005058.ട്രാന്‍സ്‌ജെന്‍ഡര്‍ വിദ്യാര്‍ഥികള്‍ക്ക് ലാപ്ടോപ് കാസർകോട്​: ഓണ്‍ലൈന്‍ പഠന സൗകര്യങ്ങള്‍ ലഭ്യമല്ലാത്ത ട്രാന്‍സ്‌ജെന്‍ഡര്‍ വിദ്യാര്‍ഥികള്‍ക്ക് സാമൂഹ്യനീതി വകുപ്പ് വഴി ലാപ്ടോപ്പുകള്‍ നല്‍കുന്നു. താല്‍പര്യമുള്ളവര്‍ അപേക്ഷകള്‍ ആഗസ്​റ്റ്​ 31നകം ജില്ല സാമൂഹിക നീതി ഓഫിസില്‍ നേരിട്ടോ ജില്ല സാമൂഹികനീതി ഓഫിസര്‍, സിവില്‍സ്​റ്റേഷന്‍, പി.ഒ. വിദ്യാനഗര്‍, 671123 എന്ന വിലാസത്തിലോ ലഭ്യമാക്കണം. ഫോണ്‍: 04994-255074.കൃഷിയെ ചേര്‍ത്തുപിടിച്ച് കുമ്പഡാജെ എഫ്.എച്ച്.എസ്.സികാസർകോട്​: ചികിത്സ തേടിയെത്തുന്ന രോഗികളുടെ മനസ്സ് നിറക്കും കുമ്പഡാജെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തി ൻെറ പരിസരം. നല്ല ഭക്ഷണത്തിലൂടെ നല്ല ആരോഗ്യത്തിലേക്കെന്ന ആശയത്തി ൻെറ ആവിഷ്‌കാരമാണ് കുമ്പഡാജെ പി.എച്ച്.സി പരിസരത്ത് കാണാന്‍ കഴിയുക. എഫ്.എച്ച്.സി പരിസരത്ത് തരിശായിക്കിടന്ന 25 സൻെറ്​ സ്ഥലത്താണ് കൃഷി ആരംഭിച്ചത്. ചെങ്കല്‍പാറക്കു മുകളില്‍ മണ്ണ് നിരത്തിയാണ് കൃഷി നടത്തുന്നത്. നെല്ല്, വാഴ, കക്കിരി, കപ്പ, ചെരങ്ങ, ചേമ്പ്, ഇഞ്ചി, ചോളം, തക്കാളി, മുളക്, വഴുതന തുടങ്ങി വിവിധ കാര്‍ഷിക വിളകളാണ് ആശുപത്രി പരിസരത്ത് കൃഷി ചെയ്തുവരുന്നത്. പി.എച്ച്.എസ്.സി ജീവനക്കാരെല്ലാം പങ്കാളികളായ പദ്ധതിക്ക് മെഡിക്കല്‍ ഓഫിസര്‍ ഡോ. സയ്യിദ് കെ.എസ്. ശുഹൈബ് നേതൃത്വം നല്‍കിവരുന്നു. ഗ്രോബാഗ് കൃഷിയും പി.എച്ച്.സിയില്‍ നടപ്പിലാക്കാനിരിക്കുകയാണ്. സ്​റ്റാഫ് ക്വാര്‍ട്ടേഴ്സുകളില്‍ താമസിച്ചുവരുന്ന ജീവനക്കാര്‍ ഒഴിവുസമയം ചെലവഴിക്കാനായി പൂന്തോട്ടം ഉണ്ടാക്കി പരിപാലിച്ച് തുടങ്ങിയതോടെയാണ് എഫ്.എച്ച്.സിയുടെ മുഖം മാറിത്തുടങ്ങിയത്. ഇന്‍ഡോര്‍ പ്ലാൻറുകളും വിവിധങ്ങളായ അലങ്കാരച്ചെടികളും ആശുപത്രി അന്തരീക്ഷം സുന്ദരമാക്കി. പിന്നീട് പുതിയ കെട്ടിടത്തിലേക്ക് ആശുപത്രി പ്രവര്‍ത്തനങ്ങള്‍ മാറിയപ്പോള്‍ ചെറിയ രീതിയില്‍ എഫ്.എച്ച്.സി പരിസരത്ത് പച്ചക്കറി കൃഷി ആരംഭിച്ചു. ഇത് കൃഷി ഓഫിസറുടെ ശ്രദ്ധയില്‍പ്പെട്ടതോടെയാണ് പച്ചക്കറികൃഷി വിപുലീകരിക്കാന്‍ തീരുമാനിച്ചത്. ആശുപത്രി ജീവനക്കാര്‍ അവരുടെ ഒഴിവ് സമയമാണ് കൃഷിക്കായി ഉപയോഗപ്പെടുത്തുന്നത്.എഫ്.എച്ച്.സിയിലെ കൃഷിക്ക് ആവശ്യമായ പച്ചക്കറി തൈകളെല്ലാം കൃഷി ഭവനില്‍ നിന്നും നല്‍കി. കൃഷി വകുപ്പിന്‍റെ പച്ചക്കറി വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി 25000 രൂപ സബ്സിഡിയും അനുവദിച്ചു. കുമ്പഡാജെ എഫ്.എച്ച്.സിയില്‍ പരീക്ഷണാടിസ്ഥാനത്തില്‍ കുറച്ച് സ്ഥലത്ത് നെല്‍കൃഷിയും നടത്തുന്നുണ്ടെന്ന്​ കൃഷി ഓഫിസര്‍ കെ.എസ്. സിമി പറഞ്ഞു.ഫോട്ടോ....( കുമ്പഡാജെ)കുമ്പഡാജെ എഫ്.എച്ച്.എസ്.സി പരിസരത്ത് ജീവനക്കാര്‍ കൃഷിചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.