ജില്ല ആശുപത്രി മുഖംമിനുക്കുന്നു

കാഞ്ഞങ്ങാട്: 28 ലക്ഷം രൂപ ചെലവിട്ട് ജില്ല ആശുപത്രി കെട്ടിടത്തിന്റെ മുഖംമിനുക്കുന്നു. മുൻഭാഗം പൂർണമായും ആകർഷകമായ നിലയിലാക്കുന്നതിനായുള്ള നിർമാണപ്രവൃത്തി പുരോഗമിക്കുകയാണ്. അലൂമിനിയം പാനൽ ഉപയോഗിച്ചുള്ള നിർമാണപ്രവൃത്തിയാണ് നടക്കുന്നത്. ശുചിത്വത്തിനും രോഗികളെ പരിചരിക്കുന്ന കാര്യത്തിലും മാതൃകപുലർത്തിയതിന് ഏറ്റവും നല്ല ആശുപത്രിക്ക് ലഭിച്ച രണ്ട് അവാർഡ് തുകയിൽനിന്ന് ചെലവിട്ടാണ് മുഖംമിനുക്കലാരംഭിച്ചത്. രണ്ടു കോടി രൂപ ആശുപത്രിക്ക് അവാർഡ് തുകയായി ലഭിച്ചിരുന്നു. പുതിയ കോട്ടയിൽനിന്ന് ചെമ്മട്ടംവയലിലേക്ക് ജില്ല ആശുപത്രി മാറ്റിസ്ഥാപിച്ച് പതിറ്റാണ്ടിനുശേഷം ഇതാദ്യമായാണ് ഇത്രയേറെ തുക മുടക്കി ജില്ല ആശുപത്രി കെട്ടിടം നവീകരിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.