നീലേശ്വരം: നഗരസഭ കർഷക ദിനാചരണ ചടങ്ങ് യു.ഡി.എഫ് കൗൺസിലർമാർ ബഹിഷ്കരിച്ചു. കർഷക ദിനത്തിൽ അച്ചടിച്ച പ്രോഗ്രാം നോട്ടീസിൽ കൃഷിഭവനും പരിപാടി നടക്കുന്ന രണ്ടാം വാർഡിന്റെ കൗൺസിലറുമായ പി. ബിന്ദുവിനെ ഉൾപ്പെടുത്താത്തതിൽ പ്രതിഷേധിച്ചാണ് യു.ഡി.എഫിലെ മുഴുവൻ കൗൺസിലർമാരും ചടങ്ങിൽനിന്ന് വിട്ടുനിന്നത്. ബുധനാഴ്ച രാവിലെ 10നാണ് നഗരസഭ അനക്സ് ഹാളിൽ പരിപാടി നടന്നത്. ഇതുസംബന്ധിച്ച് കൃഷിമന്ത്രി, ഉപഡയറക്ടർ എന്നിവർക്കും പരാതി അയക്കാനും യു.ഡി.എഫ് പാർലമെന്ററി പാർട്ടിയുടെ അടിയന്തര യോഗം തീരുമാനിച്ചു. പാർലമെന്ററി പാർട്ടി ലീഡർ ഇ. ഷജീർ അധ്യക്ഷത വഹിച്ചു. റഫീഖ് കോട്ടപ്പുറം, കെ.വി. ശശികുമാർ, വിനു നിലാവ്, പി.കെ. ലത, എം. ഭരതൻ, പി. ബിന്ദു, ഇ. അശ്വതി, അൻവർ സാദിഖ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.