കാഞ്ഞങ്ങാട്: ജനശ്രദ്ധ പിടിച്ചുപറ്റിയ ഒട്ടേറെ കഥാപാത്രങ്ങളെ അവതരിപ്പിച്ച അഞ്ചാം ക്ലാസ് വിദ്യാർഥി കാഞ്ഞങ്ങാട് കല്ലൂരാവിയിലെ . അറുപത്തിരണ്ടാമത് ജന്മദിനാഘോഷ വേളയിൽ നടന്‍ മോഹന്‍ലാലിനെ അനുകരിച്ച് ആദിൽ അഭിനയിച്ച അഞ്ച് മിനിറ്റിലേറെ ദൈർഘ്യമുള്ള വിഡിയോയാണ് ശ്രദ്ധേയമായത്. പ്രേക്ഷകര്‍ ഒന്നടങ്കം ഏറ്റെടുത്ത 1992ല്‍ പുറത്തിറങ്ങിയ 'വിയറ്റ്നാം കോളനി' സിനിമയിലെ ഗാനം പാടി അഭിനയിച്ചാണ് പുനരാവിഷ്‌കരിച്ചത്. ഗാന പശ്ചാത്തലവും വസ്തുക്കളുമെല്ലാം അതേപടി ഉപയോഗിച്ചിരുന്നു. സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ച ഗാനത്തിന് അഭിനന്ദനവുമായി പല പ്രമുഖരും രംഗത്തെത്തിയിരുന്നു. രണ്ട് വർഷം മുമ്പേ ആദിൽ അഭിനയ രംഗത്തുണ്ട്. മോഹൻ ലാലായുള്ള അഭിനയം വൈറലായതിന് പിന്നാലെ കാഞ്ഞങ്ങാട് ബുധനാഴ്ച നടന്ന പൊതുചടങ്ങിൽ മന്ത്രി പി.എ. മുഹമ്മദ് റിയാസ് ആദിലിനെ ആദരിച്ചു. മുൻ നഗരസഭ ചെയർമാൻ വി.വി. രമേശൻ മെമന്റോ നൽകി. കാഞ്ഞങ്ങാട് ബാവ നഗറിലെ അസ്‍ലം പാലായിയുടെ മകനാണ് ആദിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.