കാസർകോട്: നാട് അഭിമുഖീകരിക്കുന്ന പ്രശ്നങ്ങള്‍ക്ക് ബദല്‍ മാതൃക തീർത്ത് കേരളം മുന്നോട്ട് പോകുകയാണെന്ന് മന്ത്രി എം.വി. ഗോവിന്ദന്‍. കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് പദ്ധതിയിൽപെടുത്തി നിര്‍മിച്ച കാടകം വനസത്യഗ്രഹ സ്മാരകത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. സ്വാതന്ത്ര്യ സമര പോരാട്ടങ്ങളിലെ മറന്നുകൂടാത്ത ഏടാണ് കാടകം വനസത്യഗ്രഹമെന്നും മന്ത്രി പറഞ്ഞു. എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ കെ. ഗോപാലകൃഷ്ണ, പി.വി.മിനി, എ.പി.ഉഷ, എം.ശ്രീധരന്‍, എച്ച്. മുരളി, ഹമീദ് പൊസളിഗെ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. രമണി, സ്ഥിരം സമിതി അധ്യക്ഷരായ ബി.കെ. നാരായണന്‍, പി. സവിത, സ്മിത പ്രിയരഞ്ജന്‍, ബ്ലോക്ക് അംഗങ്ങളായ കെ. നളിനി, രവി പ്രസാദ്, എന്‍.യശോദ, വാസന്തി ഗോപാലന്‍, ചനിയ നായ്ക്, ബി. കൃഷ്ണന്‍, സാവിത്രി ബാലന്‍, എം. കുഞ്ഞമ്പു നമ്പ്യാര്‍, കാറഡുക്ക പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ കെ. നാസര്‍, പഞ്ചായത്തംഗം എം. തമ്പാന്‍, കെ. ശങ്കരന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സിജി മാത്യു സ്വാഗതവും ബി.ഡി.ഒ അബ്രഹാം തോമസ് നന്ദിയും പറഞ്ഞു. ഫോട്ടോ: കാടകം വന സത്യഗ്രഹ സ്‌ക്വയര്‍ ഉദ്ഘാടനം മന്ത്രി എം. വി. ഗോവിന്ദന്‍ നിര്‍വഹിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.