കാഞ്ഞങ്ങാട്: കടലിനെയും കടലോരത്തെയും പ്ലാസ്റ്റിക് മുക്തമാക്കി സ്വാഭാവിക ആവാസ വ്യവസ്ഥ വീണ്ടെടുക്കാൻ സംസ്ഥാന സർക്കാർ ശുചിത്വസാഗരം സുന്ദരതീരം പദ്ധതി നടപ്പിലാക്കി വരുന്നതിന്റെ ഭാഗമായി അജാനൂർ പഞ്ചായത്തിലെ പതിനഞ്ചാം വാർഡിൽ സംഘാടക സമിതി രൂപവത്കരണവും പദ്ധതി വിശദീകരണം നടന്നു. ഹരിത കേരള മിഷൻ ജില്ല കോഓഡിനേറ്റർ എം.പി.സുബ്രഹ്മണ്യൻ ഉദ്ഘാടനം ചെയ്തു പദ്ധതി വിശദീകരണം നടത്തി. വാർഡ് മെംബർ അശോകൻ ഇട്ടമ്മൽ അധ്യക്ഷത വഹിച്ചു. തീരദേശ പൊലീസ് ഇൻസ്പെക്ടർ കെ.വി. ചന്ദ്രൻ, എസ്.ഐ എസ്.ടി. സുരേഷ്, അമ്പല കമ്മിറ്റി പ്രാദേശിക പ്രസിഡന്റ് ബരീഷ്, സെക്രട്ടറി രാജൻ, ഫിഷറീസ് വളന്റിയർമാരായ ആര്യ, ജിസ്ന, ശരണ്യ എന്നിവർ നേതൃത്വം നൽകി. പരിപാടിയുടെ ഭാഗമായി കടലോര പദയാത്രയും മനുഷ്യച്ചങ്ങല തീർത്തുകൊണ്ട് കടലോര സംരക്ഷണ പ്രതിജ്ഞയും നടന്നു. ഫിഷറീസ് വകുപ്പ് പ്രമോട്ടർ ജിജി ജോൺ പ്രതിജ്ഞാവാചകം ചൊല്ലിക്കൊടുത്തു. പടം :suchitha nagaram ശുചിത്വ സാഗരം സുന്ദരതീരം പദ്ധതിയുടെ ഭാഗമായി അജാനൂർ പഞ്ചായത്ത് കടലോര പദയാത്രയും മനുഷ്യച്ചങ്ങല തീർത്തുകൊണ്ട് കടലോര സംരക്ഷണ പ്രതിജ്ഞയുമെടുക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.