ഉദുമ: സതാംപ്ട്ടൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന സെയ് ലേഴ്സ് സൊസൈറ്റിയുടെ ചെന്നൈ ഘടകത്തിന്റെ നേതൃത്വത്തിൽ വിരമിച്ച മർച്ചന്റ് നേവി ജീവനക്കാർക്കുവേണ്ടി നടപ്പാക്കുന്ന പ്രാഥമിക ആരോഗ്യ സുരക്ഷ പദ്ധതിയിലേക്ക് അപേക്ഷ സമർപ്പിക്കാം. ഫോം കോട്ടിക്കുളം മർച്ചന്റ് നേവി ക്ലബിലെത്തി. സി.ഡി.സി യുടെയും ആധാറിന്റെയും പകർപ്പുകളും രണ്ടു ഫോട്ടോയും അടക്കം മർച്ചന്റ് നേവി ക്ലബിൽനിന്ന് ലഭിക്കുന്ന ഫോറത്തിൽ പൂരിപ്പിച്ച് അവിടെതന്നെ ഏൽപിക്കണം. വിരമിച്ച ജീവനക്കാരിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരെയാണ് ആദ്യഘട്ടത്തിൽ പരിഗണിക്കുക. ജീവനക്കാരുടെ ഭാര്യമാർക്കും വിധവകൾക്കും ഇതേ രീതിയിൽ അപേക്ഷ നൽകാം. ഫോറത്തിൽ അത് പ്രത്യേകം സൂചിപ്പിച്ചിരിക്കണം. ഉപ്പളയിൽനിന്നുള്ളവർ മൊയ്‌തീൻ ഷെയ്ക്കിനെയും (9895464729) പയ്യന്നൂർ ഭാഗത്തുള്ളവർ എം. ബാലകൃഷ്ണനെയും (9497050960), കണ്ണൂർ - തലശ്ശേരി ഭാഗത്തുള്ളവർ രാമചന്ദ്രൻ അൽഫിയെയും (7025124255) ബന്ധപ്പെടണമെന്ന് ഭാരവാഹികൾ അറിയിച്ചു.ജില്ലയിൽ നിന്നുള്ള ശേഷിക്കുന്നവർ കോട്ടിക്കുളം മർച്ചന്റ് നേവി ക്ലബ് ഓഫിസിലാണ് (7994020011) ബന്ധപ്പെടേണ്ടത്. അപേക്ഷകൾ 23നകം മർച്ചന്റ് നേവി ക്ലബിൽ എത്തിക്കണം. മംഗളൂരു യേനോപോയ മെഡിക്കൽ കോളജുമായി സഹകരിച്ചാണ് പദ്ധതി. uduma sailors
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.