കാഞ്ഞങ്ങാട്: കള്ളാറിൽ ഐ.എൻ.ടി.യു.സി സമരപരിപാടിയിൽ തൊഴിലുറപ്പ് തൊഴിലാളികൾ പങ്കെടുത്തതിനെ ചൊല്ലി വിവാദം. കള്ളാർ പഞ്ചായത്ത് ഐ.എൻ.ടി.യു.സി നടത്തിയ രാജപുരം പോസ്റ്റ് ഓഫിസ് സമരത്തിൽ തൊഴിലുറപ്പ് തൊഴിലാളികളെ തെറ്റിദ്ധരിപ്പിച്ച് പങ്കെടുപ്പിച്ചെന്ന പ്രസ്താവനയുമായി സി.പി.എമ്മാണ് രംഗത്തെത്തിയത്. നടപടി പ്രതിഷേധാർഹമാണെന്ന് സി.പി.എം പനത്തടി ഏരിയ കമ്മിറ്റി പ്രസ്താവനയിൽ പറഞ്ഞു. സമരത്തിന് എത്തിയില്ലെങ്കിൽ ഇനിമുതൽ കള്ളാർ പഞ്ചായത്തിൽ തൊഴിലുറപ്പ് ജോലി ലഭിക്കില്ല എന്ന നിലയിൽ ഭീഷണിപ്പെടുത്തിയാണ് തൊഴിലാളികളെ സമരത്തിന് പങ്കെടുപ്പിക്കുന്നതെന്നാണ് സി.പി.എം ആരോപണം. പഞ്ചായത്തിന്റെ നേതൃത്വത്തിലാണ് സമരമെന്ന് തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ പറഞ്ഞു തൊഴിലാളികളെ പങ്കെടുപ്പിക്കുന്ന നിലപാട് കള്ളാർ പഞ്ചായത്ത് ഭരണസമിതി അംഗങ്ങൾ അവസാനിപ്പിക്കണമെന്ന് ഏരിയ സെക്രട്ടറി ഒക്ലാവ് കൃഷ്ണൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.