കാസർകോട്: ചീമേനി അപ്ലൈഡ് സയന്‍സ് കോളജില്‍ സങ്കല്‍പ് പദ്ധതിയുടെ ഭാഗമായി വിവിധ തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കേരള അക്കാദമി ഫോര്‍ സ്‌കില്‍ എക്‌സലന്‍സും (കേസ്) ഐ.എച്ച്.ആര്‍.ഡിയും സംയുക്തമായി നടത്തുന്ന ഇലക്ട്രോണിക്‌സ് ഹാര്‍ഡ് വെയര്‍ ഡിസൈന്‍ എൻജിനീയര്‍, ഇലക്ട്രോണിക്സ് പ്രോഡക്ട് ഡിസൈന്‍ സപ്പോര്‍ട്ട് എൻജിനീയര്‍ എന്നീ വിഭാഗങ്ങളിലാണ് പ്രവേശനം. ആഗസ്റ്റ് 17 ആണ് അവസാന തീയതി. പള്ളിപ്പാറയിലെ അപ്ലൈഡ് സയന്‍സ് കോളജുമായി ബന്ധപ്പെടണം. ഫോണ്‍: 9605446129. ബാല പാര്‍ലമെന്റ് 13ന് കാസർകോട്: കുടുംബശ്രീ ജില്ല മിഷന്റെ നേതൃത്വത്തിലുള്ള ജില്ലതല ബാല പാര്‍ലമെന്റ് ആഗസ്റ്റ് 13ന് നടക്കും. രാവിലെ ഒമ്പത് മുതല്‍ പെരിയ എസ്.എന്‍ ട്രസ്റ്റില്‍ നടക്കുന്ന പരിപാടിയില്‍ ജില്ലയിലെ മുഴുവന്‍ നിയമസഭ സാമാജികരും ജില്ല പഞ്ചായത്ത് പ്രസിഡന്റ് ഉള്‍പ്പെടെയുള്ളവരും കുട്ടികളുമായി സംവദിക്കും. ജില്ലതല ബാല പാര്‍ലമെന്റില്‍ നിന്നും തിരഞ്ഞെടുക്കുന്ന 10 കുട്ടികളെ സെപ്റ്റംബറില്‍ തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന ബാല പാര്‍ലമെന്റില്‍ പങ്കെടുപ്പിക്കും. ലോണ്‍, ലൈസന്‍സ്, സബ്‌സിഡി മേള നീലേശ്വരം: നഗരസഭ വ്യവസായ വാണിജ്യ വകുപ്പിന്റെ നേതൃത്വത്തില്‍ ലോണ്‍, ലൈസന്‍സ്, സബ്‌സിഡി മേള നടത്തി. നഗരസഭാധ്യക്ഷ ടി.വി. ശാന്ത ഉദ്ഘാടനം ചെയ്തു. നീലേശ്വരം ബ്ലോക്ക് വ്യവസായ വികസന ഓഫിസര്‍ വി.കെ. മിലന്‍ അധ്യക്ഷത വഹിച്ചു. വകുപ്പ് പ്രതിനിധികളും ബാങ്ക് ജീവനക്കാരും സംരംഭകരുമായി സംവദിച്ചു. പി.വി. അശ്വന്ത് സ്വാഗതവും വി. അര്‍ച്ചന നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.