താര വക്കീലുമാർക്ക് അനുമോദനം

കാഞ്ഞങ്ങാട്: 'ന്നാ താൻ കേസ് കൊട്' എന്ന സിനിമയിൽ പ്രധാന വേഷങ്ങൾ അവതരിപ്പിച്ച ഹോസ്ദുർഗ് ബാറിലെ അഭിഭാഷകരായ സി. ഷുക്കൂർ, ഗംഗാധരൻ കുട്ടമത്ത്, മധുസൂദനൻ എന്നിവരെ അനുമോദിച്ചു. ഹോസ്ദുർഗ് ബാർ അസോസിയേഷൻ അംഗങ്ങളാണിവർ. ദുർഗ ഹൈസ്കൂളിലെ അധ്യാപിക ശുഭയും പ്രധാന കഥാപാത്രങ്ങളിൽ ഒരാളായെത്തുന്നു. കുഞ്ചാക്കോ ബോബനും ഗായത്രി ശങ്കറും പ്രധാന കഥാപാത്രങ്ങളായ സിനിമയിൽ കണ്ണൂർ ജില്ലയിലെ അമ്പതോളം പേർ അഭിനയിക്കുന്നു. കാഞ്ഞങ്ങാട് പഴയ ജില്ല ആശുപത്രി കെട്ടിടത്തിൽ കുഞ്ചാക്കോ ഉൾപ്പെട്ട സീൻ രണ്ടു ദിവസം ചിത്രീകരിച്ചിട്ടുണ്ട്. കയ്യൂർ ചീമേനി, മയിച്ചയിലും ചിത്രീകരിച്ചു. അഭിനേതാക്കളായ അഭിഭാഷകർക്ക് ഹോസ്ദുർഗ് ബാർ അസോസിയേഷൻ അനുമോദനം നൽകി. പോക്സോ സ്പെഷൽ കോർട്ട് ജഡ്ജി സി. സുരേഷ് കുമാർ കേക്ക് മുറിച്ച് ഉദ്ഘാടനം ചെയ്തു. മോട്ടോർ ആക്സിഡന്റ് ക്ലെയിം ട്രൈബ്യൂണൽ ജഡ്ജി സുനിത കൃഷ്ണകുമാർ, സബ്ജഡ്ജി ആന്റണി, മജിസ്ട്രേറ്റ് ഡൊണാൾഡ് സെക്യൂറ, മുൻസിഫ് ഇൻചാർജ് എയ്ഞ്ചൽ റോസ്, ബാർ അസോസിയേഷൻ പ്രസിഡന്റ് എൻ. രാജ്മോഹൻ, സെക്രട്ടറി പി. കെ. സതീശൻ മറ്റ് സീനിയർ അഭിഭാഷകരും ക്ലർക്കുമാരും സംബന്ധിച്ചു. പടം: knhd cinima cake cuttingknhd cinima 'ന്നാ താൻ കേസ് കൊട്' സിനിമയിലെ വക്കീൽ താരങ്ങളായ കാഞ്ഞങ്ങാട്ടെ വക്കീലന്മാരെ അനുമോദിച്ചപ്പോൾ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.