ദേശഭക്തിഗാന മത്സരം നടത്തി കാസർകോട്: സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫിസും കാസര്‍കോട് റോട്ടറി ക്ലബും സംയുക്തമായി ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി ദേശഭക്തിഗാന മത്സരം സംഘടിപ്പിച്ചു. ജില്ല കലക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ചന്ദ് ഉദ്ഘാടനം നിർവഹിച്ചു. റോട്ടറി ഭവനില്‍ നടന്ന പരിപാടിയില്‍ പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ എം.കെ. രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ എം. മധുസൂദനന്‍ മുഖ്യാതിഥിയായി. കാസര്‍കോട് റോട്ടറി സെക്രട്ടറി വിജിന്ത് രാമകൃഷ്ണന്‍ സ്വാഗതവും പ്രസിഡന്റ് ഗൗതം ഭക്ത നന്ദിയും പറഞ്ഞു. മത്സരത്തില്‍ ചട്ടഞ്ചാല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഒന്നാം സ്ഥാനം നേടി. കേന്ദ്രീയ വിദ്യാലയം രണ്ടും എം.എസ്.സി എച്ച്.എസ്.എസ് നീര്‍ച്ചാല്‍ മൂന്നാം സ്ഥാനവും നേടി. ഫോട്ടോ (ദേശീയഗാനം)- ജില്ലയിലെ ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി നടത്തിയ ദേശീയഗാന ദേശഭക്തിഗാന മത്സരം ജില്ല കലക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ചന്ദ് ഉദ്ഘാടനം ചെയ്യുന്നു ഫോട്ടോ (ചട്ടഞ്ചാല്‍)- ജില്ലയിലെ ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി നടത്തിയ ദേശീയഗാന ദേശഭക്തിഗാന മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയ ചട്ടഞ്ചാല്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ടീം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.