മഞ്ചേശ്വരം: ബൈക്കിൽ കടത്തുകയായിരുന്ന എം.ഡി.എം.എ മയക്കുമരുന്നുമായി രണ്ട് യുവാക്കള്‍ അറസ്റ്റിലായി. കര്‍ണാടക ഉള്ളാള്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍പെട്ട ഇബ്രാഹിം സുഫൈദ് (22), സൈഫുദ്ദീന്‍ (23) എന്നിവരെയാണ് മഞ്ചേശ്വരം ഇന്‍സ്‌പെക്ടര്‍ എ. സന്തോഷ് കുമാറും എസ്.ഐ ടോമിയും ചേര്‍ന്ന് അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ച രാത്രി 9.30ഓടെ തലപ്പാടി അതിര്‍ത്തിയില്‍ വാഹന പരിശോധന നടത്തുന്നതിനിടെ ബൈക്കിലെത്തിയ പ്രതികളില്‍ നിന്നും 4.5 ഗ്രാം എം.ഡി.എം.എയാണ് പിടികൂടിയത്. കഞ്ചാവ് വലിക്കുകയായിരുന്ന ഒരാളെ പിടികൂടിയതോടെയാണ് മയക്കുമരുന്ന് കടത്തുകയായിരുന്ന യുവാക്കളെക്കുറിച്ച് സൂചന ലഭിച്ചതെന്ന് പൊലീസ് പറഞ്ഞു. ഇതിന്റെ അടിസ്ഥാനത്തില്‍ വാഹന പരിശോധന നടത്തുമ്പോഴാണ് മയക്കുമരുന്നുകടത്ത് സംഘത്തെ പിടികൂടിയത്. ഫോട്ടോ അടിക്കുറിപ്പ്: അറസ്റ്റിലായ പ്രതികൾ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.