എസ്.എസ്.എഫ് സാഹിത്യോത്സവ് നാളെ തുടങ്ങും

കാസർകോട്: എസ്.എസ്.എഫ് 29ാമത് ജില്ല സാഹിത്യോത്സവിന് വെള്ളിയാഴ്ച തുടക്കം. മുള്ളേരിയ ഡിവിഷനിലെ ഗാളിമുഖം ഖലീൽ സ്വലാഹിലാണ് സാഹിത്യോത്സവ്. വെള്ളിയാഴ്ച വൈകീട്ട് നാലിന് സംഘാടക സമിതി ചെയർമാൻ സൈനുൽ ആബിദീൻ മുത്തുക്കോയ തങ്ങൾ അൽ അഹ്ദൽ കണ്ണവം പതാക ഉയർത്തുമെന്ന് സംഘാടകർ അറിയിച്ചു. ഹസൻ അബ്ദുല്ല ഇമ്പിച്ചി തങ്ങൾ ഉദ്ഘാടനം ചെയ്യും. ശനിയാഴ്ച വൈകീട്ട് നടക്കുന്ന സാംസ്കാരികോത്സവം കവി കൽപറ്റ നാരായണൻ ഉദ്ഘാടനം ചെയ്യും. കവി പി. കുഞ്ഞിരാമൻ നായരുടെ കൃതികളാണ് ഇപ്രാവശ്യത്തെ സാഹിത്യോത്സവിലെ ചർച്ചാ വിഷയം. മൂന്ന് ദിവസങ്ങളിലായി പത്ത് സ്റ്റേജിൽ 142 മത്സരയിനങ്ങളിൽ ആയിരത്തിൽ പരം മത്സരാർഥികൾ മാറ്റുരക്കും. ഞായറാഴ്ച നടക്കുന്ന സമാപന സംഗമം സമസ്ത വൈസ് പ്രസിഡൻറ് കെ.എസ്.ആറ്റക്കോയ തങ്ങൾ കുമ്പോൽ ഉദ്ഘാടനം ചെയ്യും. വാർത്തസമ്മേളനത്തിൽ കേരള മുസ്‍ലിം ജമാഅത്ത് ജില്ല കമ്മിറ്റി സെക്രട്ടറി സി.എൽ. ഹമീദ്, എസ്.എസ്.എഫ് ജില്ല പ്രസിഡന്റ് അബ്ദുറഹ്മാൻ സഖാഫി പൂത്തപ്പലം, ജനറൽ സെക്രട്ടറി ഫാറൂഖ് പൊസോട്ട്, ഇല്യാസ് കൊറ്റുമ്പ, സിദ്ദീഖ് പൂത്തപ്പലം എന്നിവർ പ​ങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.