'ബാക്കുട സമുദായ സമാജത്തെ അവഹേളിച്ചവർ മാപ്പുപറയണം'

കുമ്പള: രാഷ്ട്രീയ പക്ഷഭേദമില്ലാത്ത സംഘടനയാണ് ബാക്കുട സമുദായ സമാജമെന്നും സമുദായത്തെ അവഹേളിച്ചവർ മാപ്പുപറയണമെന്നും ഭാരവാഹികൾ കുമ്പളയിൽ വാർത്തസമ്മേളനത്തിൽ പറഞ്ഞു. ആഗസ്റ്റ് ഏഴിന് സമുദായത്തിലെ എസ്.എസ്.എൽ.സി, പ്ലസ് ടു, ഡിഗ്രി വിജയികളെ അനുമോദിക്കുന്നതിനും സമ്മാനങ്ങൾ നൽകുന്നതിനുമാണ് സ്ഥലം എം.എൽ.എയെ പങ്കെടുപ്പിച്ച് പരിപാടി സംഘടിപ്പിച്ചത്. അതിനായി കുറഞ്ഞ വാടകക്ക് ലഭിച്ച ഒരു ഹാൾ തിരഞ്ഞെടുത്തിരുന്നു. ഇതിന്റെ ചുവടുപിടിച്ചുകൊണ്ട് രാഷ്ട്രീയ ലക്ഷ്യത്തോടുകൂടി എം.എൽ.എയെ താറടിക്കുന്നതിനുവേണ്ടി, ബാക്കുട സമുദായം വി.എച്ച്.പിയുടെയും ആർ.എസ്.എസിന്റെയും കീഴിലുള്ള സംഘടനയെന്ന് സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയാണ് ചെയ്തത്. ഞങ്ങൾ എം.എൽ.എക്കൊപ്പം ശക്തമായി നിലകൊള്ളുകയാണെന്നും ഇവർ പറഞ്ഞു. വാർത്തസമ്മേളനത്തിൽ സുരേഷ് കുമാർ മംഗൽപാടി, ഉദയ ബെദ്രഡുക്ക, സതീശ് മംഗൽപാടി, ശിവ എന്നിവർ സംബന്ധിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.