വയോജനങ്ങളുടെ വ്യഥകള്‍ പ്രമേയമായി 'കൂട്ട്'

കാസർകോട്: വയോജനങ്ങളുടെ മാനസിക വ്യഥകള്‍ അവതരിപ്പിക്കുന്ന 'കൂട്ട്' ലഘുചിത്രം ശ്രദ്ധേയമായി. ആരോഗ്യവകുപ്പ് മാസ് മീഡിയ വിഭാഗം നിര്‍മിച്ച ചിത്രത്തില്‍ അഭിനയിച്ചവരെല്ലാം ആരോഗ്യ പ്രവര്‍ത്തകരാണെന്ന പ്രത്യേകതയുമുണ്ട്. വയോജനങ്ങള്‍ അനുഭവിക്കുന്ന മാനസിക-ശാരീരിക സംഘര്‍ഷങ്ങള്‍ മനോഹരമായി ചിത്രീകരിച്ചിരിക്കുന്ന 'കൂട്ടി'ല്‍ ഒറ്റപ്പെട്ട് ജീവിക്കുന്ന റിട്ട. മേജര്‍ സ്റ്റാന്‍ലി എന്ന കഥാപാത്രത്തിന്റെയും അദ്ദേഹത്തിന്റെ കൂട്ടുകാരുടെയും കഥകളാണ് പ്രമേയം. ജില്ല എപിഡെമിക് സെല്ലിലെ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ പി.വി. മഹേഷ്‌കുമാറാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വഹിച്ചത്. ഡോ. ടി.വി. സുരേന്ദ്രന്‍, ഡോ. ഡി.ജി. രേമശ്, ശശിധരന്‍ അച്ചാംതുരുത്തി, പി.വി. ഉഷ, പി.ടി. മോഹനന്‍, അനില്‍കുമാര്‍, ജിജിന്‍, രാഹുല്‍രാജ്, നവനീത്, ശിവപ്രിയ, ഹസ്ന എന്നിവരാണ് അഭിനേതാക്കള്‍. ശ്രീജിത്ത് കരിവെള്ളൂര്‍ കാമറയും പി.പി. ജയന്‍ സംഗീതവും നിര്‍വഹിച്ചു. കൃഷ്ണകുമാര്‍ പള്ളിയത്ത്, പ്രമോദ് കാടങ്കോട്, വിനോദ് സാരംഗ് എന്നിവരാണ് അണിയറ പ്രവര്‍ത്തകര്‍. നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മാധവന്‍ മണിയറ ചിത്രത്തിന്റെ പ്രകാശനം നിര്‍വഹിച്ചു. ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോ. എ.വി. രാംദാസ് അധ്യക്ഷത വഹിച്ചു. ചെറുവത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് സി.വി. പ്രമീള, ഡോ. ഡി.ജി. രമേഷ്, ഡോ. ടി.വി. സുരേന്ദ്രന്‍, പി.കെ. മധു, കെ. രാജീവന്‍, പി.വി. രാജന്‍ എന്നിവര്‍ സംസാരിച്ചു. ജില്ല എജുക്കേഷൻ ആന്‍ഡ് മീഡിയ ഓഫിസര്‍ അബ്ദുല്‍ ലത്തീഫ് മഠത്തില്‍ സ്വാഗതവും എസ്. സയന നന്ദിയും പറഞ്ഞു. ഫോട്ടോ: 'കൂട്ട്' ചിത്രത്തിന്റെ പ്രകാശനം നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മാധവന്‍ മണിയറ നിര്‍വഹിക്കുന്നു ഐ.ടി.ഐയില്‍ പ്രവേശനം കയ്യൂര്‍: ഇ.കെ. നായനാര്‍ സ്മാരക ഗവ. ഐ.ടി.ഐയിലെ 13 എന്‍.സി.വി.ടി ട്രേഡുകളിലേക്ക് ആഗസ്റ്റ് 10 വരെ അപേക്ഷിക്കാം. വെബ്‌സൈറ്റ് www.itiadmissions.kerala.gov.in. ഫോണ്‍: 04672230980.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.