കുമ്പള: ജില്ലയുടെ ആരോഗ്യ പിന്നാക്കാവസ്ഥക്ക് പരിഹാരം ആവശ്യപ്പെട്ട് സാമൂഹിക പ്രവർത്തക ദയാബായി സെക്രട്ടേറിയറ്റ് പടിക്കൽ ആരംഭിച്ച അനിശ്ചിതകാല നിരാഹാരസമരത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് കുമ്പളയിൽ മൊഗ്രാൽ ദേശീയവേദി പരിപാടി സംഘടിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് വികസന സ്ഥിരം സമിതി ചെയർമാൻ അഷ്റഫ് കർള ഉദ്ഘാടനം ചെയ്തു. ദേശീയവേദി പ്രസിഡന്റ് സിദ്ദീഖ് റഹ്മാൻ അധ്യക്ഷത വഹിച്ചു. സമര സംഘാടക സമിതി ജില്ല വൈസ് ചെയർമാൻ അബ്ദുൽ റഹ്മാൻ ബന്തിയോട് മുഖ്യപ്രഭാഷണം നടത്തി. ടി.കെ. ജാഫർ സ്വാഗതം പറഞ്ഞു. കുമ്പള ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് നാസർ മൊഗ്രാൽ, സ്ഥിരംസമിതി ചെയർമാൻ റഹ്മാൻ ആരിക്കാടി, ചെയർപേഴ്സൻ സബൂറ, സാഹിത്യ വേദി ജില്ല പ്രസിഡന്റ് പത്മനാഭൻ ബ്ലാത്തൂർ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ താഹിറ, സി.എം. മുഹമ്മദ്, മധൂർ ഗ്രാമപഞ്ചായത്ത് മെംബർ അമ്പിളി, എ.കെ. ആരിഫ്, ബി.എൻ. മുഹമ്മദലി, വ്യാപാരി വ്യവസായി ഏകോപന സമിതി കുമ്പള യൂനിറ്റ് സെക്രട്ടറി സത്താർ ആരിക്കാടി, സെഡ്.എ. മൊഗ്രാൽ, ഹമീദ് കോയിപ്പാടി, ഹമീദ് കാവിൽ, എം.എം. റഹ്മാൻ, കെ.എം. മുഹമ്മദ്, സി.എം. ഹംസ, എം.എ. മൂസ, ബി.എ. മുഹമ്മദ് കുഞ്ഞി, വിജയകുമാർ, അഷ്‌റഫ് പെർവാഡ്, മുഹമ്മദ് അഷ്റഫ്, അഷ്‌റഫ് ബദ്രിയനഗർ, പി.എം. മുഹമ്മദ് കുഞ്ഞി ടൈൽസ്, ഇബ്രാഹിം ഖലീൽ, ബി.കെ. മുനീർ, കെ.എം. അബ്ബാസ് എന്നിവർ സംസാരിച്ചു. കെ.പി. മുഹമ്മദ് സ്മാർട്ട് നന്ദി പറഞ്ഞു. ഫോട്ടോ : dayabai ഐക്യദാർഢ്യ സംഗമം ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി ചെയർമാൻ അഷ്റഫ് കർള ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.