കാഞ്ഞങ്ങാട്: റിട്ട. കോളജ് പ്രിൻസിപ്പലിന്റെ നിട്ടടുക്കത്തെ വീട്ടിൽ കവർച്ച നടത്തിയ മൂന്നംഗ സംഘത്തെ ഹോസ്ദുർഗ് പൊലീസ് ഇൻസ്പെക്ടർ കെ.പി. ഷൈനിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തു. തൈക്കടപ്പുറം കൊട്രച്ചാലിലെ പി. സതീശൻ (48), ഹരിപുരം പെരളത്തെ എ.വി. ശശി (49), മാവുങ്കാൽ കാട്ടുകുളങ്ങരയിലെ മനു (30) എന്നിവരാണ് അറസ്റ്റിലായത്. മനു നയാബസാറിൽ മാസങ്ങൾക്കു മുമ്പ് നടന്ന ലക്ഷങ്ങളുടെ മൊബൈൽ കവർച്ച കേസിലെ പ്രതിയാണ്. ഈ കേസിൽ ജാമ്യത്തിലിറങ്ങിയാണ് വീണ്ടും കവർച്ച നടത്തിയത്. രാജപുരം സെന്റ് പയസ് കോളജിൽ നിന്നും വിരമിച്ച ജോർജ് മാമന്റെ വീട്ടിലാണ് കഴിഞ്ഞ ദിവസം കവർച്ച നടന്നത്. ലാപ്ടോപ് കളവു പോയിരുന്നു. ഇദ്ദേഹവും കുടുംബവും കഴിഞ്ഞ മാസം 13ന് വീടുപൂട്ടി തൊടുപുഴയിൽ പോയതായിരുന്നു. പ്രതികളെ വിവിധ സ്ഥലങ്ങളിലെത്തിച്ച് പൊലീസ് തെളിവെടുപ്പ് നടത്തി. കോടതിയിൽ ഹാജരാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.