തൃക്കരിപ്പൂർ: ഹജ്ജ് കഴിഞ്ഞ് തിരിച്ചെത്തിയ തൃക്കരിപ്പൂരിലെയും പരിസര പ്രദേശങ്ങളിലെയും ഹാജിമാർക്ക് മുസ്‍ലിം ലീഗ് ഹജ്ജ് സെല്ലിന്‍റെ നേതൃത്വത്തിൽ സ്വീകരണം നൽകി. മുസ്‌ലിം ലീഗ് ദേശീയ സമിതി അംഗം എ.ജി.സി. ബഷീർ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് എസ്. കുഞ്ഞഹമ്മദ് അധ്യക്ഷത വഹിച്ചു. കൺവീനർ കെ.എം. കുഞ്ഞി, ജാബിർ ദാരിമി, ജില്ല സെക്രട്ടറി വി.കെ. ബാവ, മണ്ഡലം ജനറൽ സെക്രട്ടറി എം.ടി.പി.എ. കരീം, സത്താർ വടക്കുമ്പാട്, ടി.പി. അഹമ്മദ് ഹാജി, ഒ.ടി. അഹമ്മദ് ഹാജി, എം.എ.സി. കുഞ്ഞബ്ദുല്ല ഹാജി, എം. ഇബ്രാഹിം, ടി.എം. അമീർ ഹാജി, എ.പി. ഹമീദ് എന്നിവർ സംസാരിച്ചു. പടം / ഹാജിമാർക്കുള്ള സ്വീകരണ പരിപാടി മുസ്‌ലിം ലീഗ് ദേശീയ സമിതി അംഗം എ.ജി.സി. ബഷീർ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.