അംഗൻവാടിക്ക് ഭൂമി നൽകി

നീലേശ്വരം: അഴിത്തല ഹൈടക് മിനി അംഗൻവാടിക്ക് നാല് സെന്റ് സ്ഥലം സ്വകാര്യ വ്യക്തി സൗജന്യമായി നൽകി. അഴിത്തല പാവൂർ വീട്ടിൽ അമ്പുവാണ് ഭൂമി നൽകിയത്. നഗരസഭ അധ്യക്ഷ ടി.വി ശാന്തക്ക് ഭൂമിയുടെ ആധാരം കൈമാറി. വൈസ് ചെയർമാൻ പി.പി. മുഹമ്മദ് റാഫി ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ പി. സുഭാഷ്, ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ ടി.പി. ലത, വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ ദാക്ഷായണി, വാർഡ് കൗൺസിലർമാരായ പി.കെ. ലത, കെ.വി. ശശികുമാർ, അൻവർ സാദിഖ്, വിനു നിലാവ്, ശംസുദ്ദീൻ അരിഞ്ചിര, കെ. പ്രകാശൻ, കെ. മുസ്തഫ എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.