ഉദുമ: സംസ്ഥാന ജൈവവൈവിധ്യ ബോർഡിന്റെ 'ഭൂമിക്കായൊരു തണൽ' പദ്ധതിയുടെ ഭാഗമായി കാപ്പുംകയം കാവ് സംരക്ഷിക്കാൻ വൃക്ഷത്തൈ നട്ടു. ഉദുമ പഞ്ചായത്ത് ജൈവ വൈവിധ്യ പരിപാലന സമിതിയും അരമങ്ങാനം കാപ്പുംകയം കാവ് സംരക്ഷണ സമിതിയും വിവിധ സന്നദ്ധ സംഘടനകളുടെയും സഹകരണത്തോടെയാണ് കാപ്പുംകയം കാവിന്റെ പാരിസ്ഥിതിക പുനഃസ്ഥാപനം ലക്ഷ്യംവെച്ച് വൃക്ഷത്തൈകൾ നട്ടത്. സ്പെഷൽ ബ്രാഞ്ച് ഡിവൈ.എസ്.പിയും മുൻ സംസ്ഥാന ജൈവ വൈവിധ്യ ബോർഡ് മെംബർ സെക്രട്ടറിയുമായ ഡോ. വി. ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അംഗം ടി. നിർമല അധ്യക്ഷത വഹിച്ചു. സാമൂഹിക വനവത്കരണ വിഭാഗം ഡി.എഫ്.ഒ എം. ധനേഷ് കുമാർ, പി. കുമാരൻ, മോഹനൻ മാങ്ങാട്, പി.വി. ജയന്തി, കെ. ശേഖരൻ എന്നിവർ സംസാരിച്ചു. കെ. കൃഷ്ണൻ സ്വാഗതവും പി.കെ. മുകുന്ദൻ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.