ചിറ്റാരിക്കാൽ - വെള്ളരിക്കുണ്ട് റൂട്ടിൽ ബസ് സമരം

നീലേശ്വരം: ചിറ്റാരിക്കാൽ ഭീമനടി റോഡിന്റെ ശോച്യാവസ്ഥയും വാഹനവകുപ്പിന്റെ പിഴ ചുമത്തലും കാരണം ബസുകൾ സർവിസ് നിർത്തി ജീവനക്കാർ അനിശ്ചിതകാല സമരം ആരംഭിച്ചു. ചിറ്റാരിക്കാൽ ഭീമനടി റോഡുപണി തുടങ്ങിയിട്ട് മൂന്നുവർഷം തികയാൻ പോകുന്നു. ഇതുവരെയായിട്ടും ഗതാഗതം നേരെയാക്കാൻ അധികൃതർക്ക് സാധിച്ചില്ല. ഇരുചക്ര വാഹന യാത്രപോലും അസാധ്യമായ റോഡിലൂടെ ബസ് സർവിസ് തുടരാൻ സാധ്യമല്ലാത്തതും റോഡിന്റെ ശോച്യാവസ്ഥ മൂലം ബസുകളുടെ ഇന്ധനചെലവും മറ്റ് അനുബന്ധ ചെലവുകളും കൂടിയതിനാലുമാണ് ബസുകൾ കുന്നും കൈ വഴി ഓടാൻ തുടങ്ങിയത്. എന്നാൽ, ഇനി മുതൽ കുന്നുംകൈ വഴി ബസുകൾ സർവിസ് നടത്താൻ അനുവദിക്കില്ലെന്നും നർക്കിലക്കാട് വഴി ബസുകൾ ഓടണമെന്നും അല്ലാത്തപക്ഷം പിഴ ചുമത്തുമെന്നുമാണ് അധികൃതരുടെ നിലപാട്. ഈ അവസരത്തിൽ, തകർന്നുതരിപ്പണമായി ചളിക്കുളമായ ഈ റോഡിലൂടെ സർവിസ് ഒരു കാരണവശാലും തുടരാൻ സാധിക്കില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ബസുകൾ സമരത്തിലേക്ക് കടന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.