സ്കൂൾ വാർഷിക ജനറൽ ബോഡി

കാഞ്ഞങ്ങാട്: പ്രാന്തർകാവ് ഗവ. യു.പി യോഗവും അക്കാദമിക് മാസ്റ്റർ പ്ലാൻ പ്രകാശനവും പനത്തടി പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന പ്രസാദ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് സുനിൽ മാടക്കൽ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷ സുപ്രിയ ശിവദാസ് അക്കാദമിക് മാസ്റ്റർ പ്ലാൻ പ്രകാശനം നടത്തി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എം. കുര്യാക്കോസ്, പരപ്പ ബ്ലോക്ക് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരംസമിതി ചെയർപേഴ്സൻ എം. പത്മകുമാരി, പഞ്ചായത്ത് അംഗം എൻ. വിൻസെന്റ് തുടങ്ങിയവർ സംസാരിച്ചു. പി.ടി.എ പ്രസിഡന്റായി എം.എ. ബിനോയിയെയും മദർ പി.ടി.എ പ്രസിഡന്റായി രമ്യ സത്യനെയും എസ്.എം.സി ചെയർമാനായി സുനിൽ മാടക്കാലിനെയും തെരഞ്ഞെടുത്തു. ആർ. ജനാർദനൻ റിപ്പോർട്ട് അവതരിപ്പിച്ചു. ഹെഡ് മാസ്റ്റർ ആർ. അജിത്കുമാർ സ്വാഗതവും എം.എ. ബിനോയ് നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.