തപാൽ മേഖലയിലെ സ്വകാര്യവത്കരണം: ധർണ നടത്തി

കാഞ്ഞങ്ങാട്: തപാൽ മേഖലയിലെ സ്വകാര്യവത്കരണത്തിനെതിരെ എൻ.എഫ്.പി.ഇയുടെയും എഫ്.എൻ.പി.ഒയുടെയും നേതൃത്വത്തിൽ ധർണ നടത്തി. ഹെഡ് പോസ്റ്റ് ഓഫിസിന് മുന്നിൽ നടത്തിയ ധർണ സി.ഐ.ടി.യു സംസ്ഥാന കമ്മിറ്റി അംഗം വി.വി. പ്രസന്നകുമാരി ഉദ്ഘാടനം ചെയ്തു. പി.വി. നാരായണൻ അധ്യക്ഷത വഹിച്ചു. പി.കെ. വിനോദ് കുമാർ, എം. അസിനാർ, ജയചന്ദ്രൻ കുട്ടമത്ത്, എം. ബാലകൃഷ്ണൻ നമ്പ്യാർ, സി. രാഘവൻ എന്നിവർ സംസാരിച്ചു. കെ.പി. പ്രേംകുമാർ സ്വാഗതം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.