നാട്ടറിവ് പാട്ട് ശിൽപശാല

തൃക്കരിപ്പൂർ: നാടിന്റെ പുരാവൃത്തം തേടിയുള്ള പാട്ടും പറച്ചിലും കുരുന്നുകൾക്ക് പുതിയ അനുഭവമായി. മൈത്താണി ചൂരിക്കാടൻ കൃഷ്ണൻ നായർ സ്മാരക വായനശാല ഗ്രന്ഥാലയം ബാലവേദിയുടെ ആഭിമുഖ്യത്തിലാണ് കുട്ടികൾക്കായി നടത്തിയത്. നാട്ടറിവ് പാട്ടുകളുടെ പൊരുൾ തേടിയ പരിപാടി കെ.സി. സതീശൻ അന്നൂർ ഉദ്ഘാടനം ചെയ്തു. അമ്പതോളം നാടൻ പാട്ടും അതിന്റെ ഉത്ഭവകഥകളും കുട്ടികൾക്കായി അവതരിപ്പിച്ചു. ചടങ്ങിൽ ഗ്രന്ഥശാല പ്രസിഡന്റ്​ ടി. തമ്പാൻ അധ്യക്ഷത വഹിച്ചു. ഗ്രന്ഥശാല താലൂക്ക് കൗൺസിൽ അംഗം സന്തോഷ് കുമാർ ചാലിൽ, എം. സനൂപ്, വി.എം. സതീശൻ, ലൈബ്രേറിയൻ ടി. ബീന, ബിനേഷ് വൈക്കത്ത്, ജിതിൻ വൈക്കത്ത്, പി.കെ. നന്ദന, പി. സന്ദീപ് എന്നിവർ സംസാരിച്ചു. ദിനാചരണ മത്സരവിജയികൾക്ക് സമ്മാനം നൽകി. സെക്രട്ടറി പി. രാജഗോപാലൻ സ്വാഗതവും വൈസ് പ്രസിഡന്റ് വി.എം. മധുസൂദനൻ നന്ദിയും പറഞ്ഞു. പടം//മൈത്താണി ചൂരിക്കാടൻ കൃഷ്ണൻനായർ സ്മാരക വായനശാല ഗ്രന്ഥാലയം ബാലവേദിയുടെ നാട്ടറിവ് ശിൽപശാല കെ.സി. സതീശൻ അന്നൂർ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.