ലഹരി വിരുദ്ധദിനാചരണം

നീലേശ്വരം: ലഹരി വിരുദ്ധ ദിനത്തിൽ നീലേശ്വരം ജനമൈത്രി പൊലീസ് ബസ്സ്റ്റാൻഡ് പരിസരത്ത് ലഹരി വിരുദ്ധ സദസ്സും ലഹരി വിരുദ്ധ പ്രതിജ്ഞയും നടത്തി. നീലേശ്വരം നഗരസഭ വൈസ് ചെയർമാൻ പി.പി. മുഹമ്മദ് റാഫി ഉദ്ഘാടനം ചെയ്തു. പൊലീസ് ഇൻ​െസ്പക്ടർ കെ.പി. ശ്രീഹരി അധ്യക്ഷത വഹിച്ചു. കാസർകോട് നാർക്കോട്ടിക് ഡിവൈ.എസ്.പി മാത്യു എം.എ മുഖ്യപ്രഭാഷണം നടത്തി. നഗരസഭ കൗൺസിലർ ടി.വി ഷീബ, ഇടയില്ലം രാധാകൃഷ്ണൻ നമ്പ്യാർ, കെ.വി. സുരേഷ് കുമാർ, ഉദയൻ പാലായി, ദീപേഷ്, ടി.വി. ജയരാജൻ, അരുൺ പ്രഭു, കെ. ഉണ്ണിനായർ എന്നിവർ സംസാരിച്ചു. ജനമൈത്രി ബീറ്റ് ഓഫിസർമാരായ പ്രദീപൻ കോതോളി സ്വാഗതവും എം. ശൈലജ നന്ദിയും പറഞ്ഞു. nlr janamaithri.jpg നീലേശ്വരം ജനമൈത്രി പൊലീസി​െന്റ ലഹരി വിരുദ്ധ സദസ്സ് നഗരസഭ വൈസ് ചെയർമാൻ പി.പി മുഹമ്മദ്റാഫി ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.