ചിത്താരിയിൽ വേറിട്ട വായനോത്സവം

ചിത്താരി: ഹിമായത്തുൽ ഇസ്‍ലാം എ.യു.പി സ്കൂളിൽ വായനയുടെ ഉത്സവം വേറിട്ടതായി മാറി. മുഴുവൻ കുട്ടികളിലും പുസ്തകവായന ഉറപ്പാക്കുന്ന പരിപാടിക്കാണ് തുടക്കമിട്ടത്. പുസ്തക ക്വിസ്, വായന മത്സരം, ഞാൻ വായിച്ച പുസ്തകാസ്വാദനം എന്നിവയും നടന്നു. ഡോ. വിനോദ് കുമാർ പെരുമ്പള ഉദ്ഘാടനം ചെയ്തു. പി.ടി.എ വൈസ് പ്രസിഡന്റ്‌ ഷൗക്കത്ത് അലി അധ്യക്ഷത വഹിച്ചു. മാനേജർ മൊയ്തീൻ കുഞ്ഞി, പ്രധാനാധ്യാപകൻ പവിത്രൻ, അധ്യാപകരായ അറുവാ, റൗഫ്, ബിന്ദു എന്നിവർ സംസാരിച്ചു. പുസ്തക പരിചയവും പി.എൻ. പണിക്കർ, വൈക്കം മുഹമ്മദ്‌ ബഷീർ തുടങ്ങിയ പ്രശസ്ത എഴുത്തുകാരുടെ ഫോട്ടോ പ്രദർശനവും എക്സിബിഷനും അരങ്ങേറി. പടം: ചിത്താരി ഹിമായത്തുൽ ഇസ്‍ലാം എ.യു.പി സ്കൂളിൽ വായനയുടെ ഉത്സവം ഡോ. വിനോദ് കുമാർ പെരുമ്പള്ള ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.