ക്ഷേമനിധി പെൻഷൻകാർക്ക് സാമൂഹിക ക്ഷേമ പെൻഷനും നൽകണം -എസ്.ടി.യു

കാസർകോട്: വിവിധ ക്ഷേമനിധികളിൽനിന്നും പെൻഷൻപറ്റിയ തൊഴിലാളികൾക്ക് ഇരട്ട പെൻഷന്റെ പേരിൽ ക്ഷേമനിധി പെൻഷൻ നിഷേധിക്കാനുള്ള തീരുമാനം റദ്ദാക്കണമെന്ന് നിർമാണത്തൊഴിലാളി യൂനിയൻ എസ്.ടി.യു. ജില്ലാ കൗൺസിൽ യോഗം ആവശ്യപ്പെട്ടു. പ്രസിഡന്റ് എ. ഇബ്രാഹിം അധ്യക്ഷത വഹിച്ചു. എസ്.ടി.യു ജില്ലാ പ്രസിഡന്റ് എ. അഹ്മദ് ഹാജി ഉദ്ഘാടനം ചെയ്തു. സംസ്ഥാന ട്രഷറർ കെ.പി. മുഹമ്മദ് അശ്റഫ് മുഖ്യപ്രഭാഷണം നടത്തി. സി. ചെറിയാപ്പു ഹാജി, മുത്തലിബ് പാറക്കെട്ട്, പി.ഐ.എ. ലത്തീഫ് എൽ.കെ. ഇബ്രാഹിം, മൊയ്തീൻ കൊല്ലമ്പാടി, ബി.പി. മുഹമ്മദ്, ഹനീഫ പാറ ചെങ്കള, ശിഹാബ് റഹ്മാനിയ നഗർ സംസാരിച്ചു. റിട്ടേണിങ് ഓഫിസർ എം.എ. മക്കാർ മാസ്റ്റർ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. ഭാരവാഹികൾ: സി.എ. ഇബ്രാഹിം എതിർത്തോട് (പ്രസിഡന്റ്), ഹനീഫ പാറ ചെങ്കള, അബ്ദുൽ റഹ്മാൻ കടമ്പള, എം.കെ. ഇബ്രാഹിം പൊവ്വൽ, എ.എച്ച് മുഹമ്മദ് ആദൂർ, യൂസഫ് പാച്ചാണി, ബി എ.അബ്ദുൽ മജീദ് പാത്തൂർ, മുഹമ്മദ് മൊഗ്രാൽ (വൈസ് പ്രസിഡന്റ്), പി.ഐ.എ. ലത്തീഫ് (ജന.സെക്രട്ടറി), ശിഹാബ് റഹ്മാനിയ നഗർ, ടി.എസ്. സൈനുദ്ധീൻ തുരുത്തി, ശാഫി പള്ളത്തടുക്ക, ഫുളൈൽ കെ. മണിയനൊടി, എസ്.കെ. അബ്ബാസലി, എച്ച്.എ. അബ്ദുല്ല പച്ചക്കാട്, അബ്ദുൽ ഖാദർ ബേവിഞ്ച (സെക്രട്ടറി), എൽ.കെ. ഇബ്രാഹിം (ട്രഷറർ) STU: നിർമാണ തൊഴിലാളി യൂനിയൻ എസ്.ടി.യു. ജില്ലാ കൗൺസിൽ യോഗം എസ്.ടി.യു. ജില്ലാ പ്രസിഡന്റ് എ. അഹമ്മദ് ഹാജി ഉദ്ഘാടനം ചെയ്യുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.