കാഞ്ഞങ്ങാട്: എയ്ഡഡ് ഹയർ സെക്കൻഡറി ടീച്ചേഴ്സ് അസോസിയേഷൻ ആഭിമുഖ്യത്തിൽ ഹയർ സെക്കൻഡറി അധ്യാപകർക്കായി നേതൃപരിശീലന ശില്പശാല കാഞ്ഞങ്ങാട് എമിറേറ്റ്സ് ഓഡിറ്റോറിയത്തിൽ നടന്നു. സംസ്ഥാന ഓർഗനൈസിങ് സെക്രട്ടറി അബ്ദുൽ നാസർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സുനിൽ മാത്യൂസ് അധ്യക്ഷത വഹിച്ചു. ഹയർസെക്കൻഡറി മേഖലയിലെ വിവിധ വിഷയങ്ങൾ, ഖാദർ കമ്മിറ്റി റിപ്പോർട്ട്, കെ.ഇ.ആർ അമെൻമെന്റ്, സ്കൂൾ മാനുവൽ വിഷയങ്ങളെ ആസ്പദമാക്കി മുൻ എസ്.സി.ഇ.ആർ.ടി. അംഗം കെ.വി. മനോജ് ക്ലാസെടുത്തു. ജില്ലാ കൗൺസിൽ യോഗം സംസ്ഥാന വൈസ് പ്രസിഡന്റ് ജിജി തോമസ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡൻറ് സുനിൽ മാത്യൂസ് അധ്യക്ഷത വഹിച്ചു. സംസ്ഥാന കൗൺസിൽ അംഗങ്ങളായ പ്രവീൺ കുമാർ, പി.വി.ടി. രാജീവ്, സുബിൻ ജോസ്, വനിത ഫോറം ചെയർപേഴ്സൺ പ്രേമലത, കൺവീനർ ശ്രീജ, ബാലകൃഷ്ണൻ, ഷിനോജ് സെബാസ്റ്റ്യൻ, രാജേന്ദ്രൻ, രാജേന്ദ്രൻ, സിന്ധു തുടങ്ങിയവർ സംസാരിച്ചു. HSTA എയ്ഡഡ് ഹയർ സെക്കൻഡറി ടീച്ചേഴ്സ് അസോസിയേഷൻ നേതൃത്വ പരിശീലന ശില്പശാല സംസ്ഥാന ഓർഗനൈസിങ് സെക്രട്ടറി അബ്ദുൽ നാസർ ക്യാമ്പ് ഉദ്ഘാടനം ചെയ്യുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.