ശിശുസൗഹൃദ സ്റ്റേഷൻ സന്ദർശിച്ച് കുട്ടിപ്പൊലീസ്

നീലേശ്വരം: ചായ്യോത്ത് ഗവ. ഹയർ സെക്കൻഡറി സ്കൂൾ സ്റ്റുഡന്റ്സ് പൊലീസ് നീലേശ്വരം ശിശുസൗഹൃദ പൊലീസ് സ്റ്റേഷൻ സന്ദർശിച്ചു. കുട്ടിപ്പൊലീസുകാരായ തങ്ങൾക്ക് പൊലീസ് ഡ്യൂട്ടിയെക്കുറിച്ചും പൊലീസ് സ്റ്റേഷനെക്കുറിച്ചും കൂടുതലായി അറിയാൻ ഈ സന്ദർശനം സഹായകരമായി. അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തിന്റെ മുന്നോടിയായി നീലേശ്വരം ​പൊലീസ് ഇൻസ്‌പെക്ടർ കെ.പി. ശ്രീഹരി കുട്ടികൾക്ക് ലഹരിക്കെതിരെയും മൊബൈൽ ഫോണിന്റെ ദൂഷ്യവശങ്ങളെയും കുറിച്ച് ക്ലാസെടുത്തു. അധ്യാപകൻ സുനിൽ കുമാർ, അധ്യാപിക ഷിജി ജോസ്, സബ് ഇൻസ്‌പെക്ടർമാരായ കെ. രമേശൻ, കെ. രാമചന്ദ്രൻ. അസി. സബ് ഇൻസ്‌പെക്ടർ എം. മഹേന്ദ്രൻ, ജനമൈത്രി ബീറ്റ് പൊലീസ് ഓഫിസർ എം. ശൈലജ, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ എൻ. കുഞ്ഞബ്ദുല്ല, വിനോദ് കോടോത്ത് എന്നിവർ കുട്ടികൾക്ക് സ്റ്റേഷന്റെ പ്രവർത്തനങ്ങളെക്കുറിച്ച് വിശദീകരിച്ചുകൊടുത്തു. പടം: nlr spc ചായ്യോത്ത് ഗവ. ഹയർ സെക്കൻഡറി സ്കൂൾ സ്റ്റുഡൻറ്സ് പൊലീസ് നീലേശ്വരം ശിശുസൗഹൃദ പൊലീസ് സ്റ്റേഷൻ സന്ദർശിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.