ജില്ലയില്‍ സമ്പൂര്‍ണ ഡിജിറ്റല്‍വത്കരണത്തിന് തുടക്കം കാസർകോട്: ബാങ്കിങ് വികസനം സംബന്ധിച്ച ജില്ലതല റിവ്യൂ കമ്മിറ്റി യോഗം ചേര്‍ന്നു. ഡെപ്യൂട്ടി കലക്ടര്‍ സിറോഷ് പി. ജോണ്‍ അധ്യക്ഷത വഹിച്ചു. കനറാ ബാങ്ക് കാസര്‍കോട് റീജനല്‍ മാനേജര്‍ ശശിധര്‍ ആചാര്യ സംസാരിച്ചു. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ എ.ജി.എം പ്രദീപ് മാധവ് അവലോകനം നടത്തി. നബാര്‍ഡ് ഡി.ഡി.എം കെ.ബി. ദിവ്യ പ്രാഥമിക മേഖലയിലെ നേട്ടങ്ങള്‍ അവലോകനംചെയ്തു. ലീഡ് ജില്ല മാനേജര്‍ എന്‍.വി. ബിമല്‍ സ്വാഗതവും ലീഡ് ബാങ്ക് സീനിയര്‍ മാനേജര്‍ പി. പ്രഭാകരന്‍ നന്ദിയും പറഞ്ഞു. ബാങ്കിങ് ഡിജിറ്റലൈസേഷന്റെ ജില്ലതല ഉദ്ഘാടനം നടന്നു. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ എ.ജി.എം പ്രദീപ് മാധവ് ഡിജിറ്റലൈസേഷന്‍ സര്‍ട്ടിഫിക്കറ്റ് ഡെപ്യൂട്ടി കലക്ടര്‍ക്ക് നല്‍കി. 100 ശതമാനം ഡിജിറ്റല്‍ പ്രഖ്യാപനം നടത്തുന്നതിന്റെ ഭാഗമായി ജില്ലയില്‍ ഏപ്രില്‍ മുതല്‍ ബോധവത്കരണ പരിപാടികള്‍ നടന്നുവരുകയാണ്. ഫോട്ടോ -
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.