പടന്ന: അലമാരയിൽ അടച്ചുപൂട്ടിവെച്ച പുസ്തകങ്ങളുമായി കുട്ടികൾ വായനക്കാരിലേക്ക്. ഉദിനൂർ സെൻട്രൽ എ.യു.പി സ്‌കൂളിലാണ് വായനവാരത്തോടനുബന്ധിച്ച് വേറിട്ട പരിപാടി അരങ്ങേറിയത്. വായനപോഷണ പരിപാടിയുടെ ഭാഗമായി സംസ്ഥാനസർക്കാറിൽനിന്ന് ഒരു ലക്ഷത്തി ഇരുപത്തി എട്ടായിരം രൂപയുടെ പുസ്തകങ്ങൾ കഴിഞ്ഞ വേനലവധിക്കാലത്ത് വിദ്യാലയ ലൈബ്രറിയിൽ എത്തിയിരുന്നു. പുസ്തകങ്ങളെ കുറിച്ചുള്ള പ്രാഥമിക വിവരങ്ങളെങ്കിലും കുട്ടികളിലേക്ക് എത്തണം എന്ന ലക്ഷ്യത്തോടെയാണ് പുസ്തകയാത്ര സംഘടിപ്പിച്ചത്. സ്‌കൂൾ മലയാളം ക്ലബിന്റെ നേതൃത്വത്തിൽ തയാറാക്കിയ പരിപാടിയാണ് പുസ്തകയാത്ര. ലൈബ്രറിയിലെ വലിയ പുസ്തകങ്ങളെ പരിചയപ്പെടുത്തുന്ന ചെറുകുറിപ്പുകൾ തയാറാക്കി കുറിപ്പുകൾ ഡിജിറ്റൽ മാഗസിൻ രൂപത്തിലും ഫ്ലിപ് ബുക്ക് മാതൃകയിലുമായി ക്ലാസ് വാട്സ്ആപ് ഗ്രൂപ്പുകൾ വഴി വിദ്യാലയത്തിലെ ആയിരത്തോളം കുട്ടികളിലേക്ക് എത്തിച്ചു. വരും ആഴ്ചകളിലെ അവധി ദിവസങ്ങളിൽ സമീപ പ്രദേശങ്ങളിലെ വായനശാലകൾ പുസ്തകയാത്രാസംഘം സന്ദർശിച്ച് പൊതുജനങ്ങൾക്കും പുസ്തകങ്ങൾ പരിചയപ്പെടുത്തും. പുസ്തകയാത്രയുമായി ബന്ധപ്പെട്ട് ഡോക്യുമെന്ററി ചിത്രനിർമാണവും നടന്നു. വിദ്യാലയത്തിലെ പൂർവവിദ്യാർഥിനിയും മികച്ച വായനക്കാരിയുമായ പി.പി. വത്സല പുസ്തകയാത്രയുടെ ഉദ്‌ഘാടനം നിർവഹിച്ചു. സ്‌കൂൾ പ്രധാനാധ്യാപിക പി. കൈരളി അധ്യക്ഷത വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.