ഫാഷൻ ഗോൾഡ്​ തട്ടിപ്പ്: നിക്ഷേപകർ ബോർഡ്​ അംഗങ്ങളുടെ വീട്ടിലേക്ക്​ മാർച്ച്​ നടത്തും

കാസർകോട്​: ഫാഷൻ ഗോൾഡ് ജ്വല്ലറി തട്ടിപ്പും വിവാദങ്ങളും നടക്കുന്നതിനിടെ ജ്വല്ലറിയിൽനിന്നും കിലോക്കണക്കിന് സ്വർണവും ഡയമണ്ടും വിലപിടിച്ച വാച്ചുകളും കടത്തിക്കൊണ്ടുപോയ ഡയറക്ടർമാരുടെ വീട്ടിലേക്ക്​ മാർച്ച് നടത്തുമെന്ന്​ നിക്ഷേപകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. തട്ടിപ്പ് കേസിൽ എട്ടുപേർക്കെതിരെയാണ് കേസെടുത്തിട്ടുള്ളത്. എന്നാൽ, നാലുപേരെ മാത്രമാണ് അറസ്​റ്റ് ചെയ്തിട്ടുള്ളത്. സ്വർണമടക്കം എടുത്തുകൊണ്ടുപോയ കമ്പനി ഡയറക്ടർമാർക്കെതിരെ കേസ്​ രജിസ്​റ്റർ ചെയ്ത് അന്വേഷണം നടത്തുകയോ അറസ്​റ്റ് ചെയ്യുകയോ ചെയ്തിട്ടില്ല. കേവലം പൂക്കോയ തങ്ങൾ, എം.സി. ഖമറുദ്ദീൻ എന്നിവരിൽ കേസൊതുക്കി തട്ടിപ്പു കേസ്​തന്നെ തേച്ചുമായ്ച്ചുകളയാനുള്ള ശ്രമമാണോ നടക്കുന്നതെന്നും സംശയമുണ്ട്. ഫാഷൻ ഗോൾഡ് ജ്വല്ലറിയിൽ പണം നിക്ഷേപിച്ച മുഴുവൻ നിക്ഷേപകർക്കും അവരുടെ പണം തിരികെ ലഭിക്കുന്നതിനുവേണ്ടി നടത്തിവരുന്ന സമരവും നിയമപരമായ ഇടപെടലും കൂടുതൽ ശകതമാക്കാൻ തീരുമാനിച്ചു. വാർത്തസമ്മേളനത്തിൽ പി.ഡി.പി സംസ്​ഥാന സെക്രട്ടറി സുബൈർ പടുപ്പ്, ഫാഷൻ ഗോൾഡ് ജ്വല്ലറി നിക്ഷേപകരായ എൻ.സി. ഇബ്രാഹിം എടച്ചാക്കൈ, സൈനുദ്ദീൻ കെ.കെ. തൃക്കരിപ്പൂർ, അസീസ്​ ഹാജി ഒ.എം. തൃക്കരിപ്പൂർ, മിസിരിയ പടന്ന, നസീമ പടന്ന തുടങ്ങിയവർ സംബന്ധിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.