പള്ളിക്കര ജി.എച്ച്.എസ്.എസ് പുതിയ കെട്ടിടം ഉദ്ഘാടനം

കാസർകോട്: സാധാരണക്കാരെ മുന്‍നിര്‍ത്തിയുള്ള പ്രവര്‍ത്തനങ്ങള്‍ക്കാണ് സംസ്ഥാന സര്‍ക്കാര്‍ മുന്‍ഗണന നല്‍കുന്നതെന്ന് മന്ത്രി വി. ശിവന്‍കുട്ടി. പള്ളിക്കര ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിര്‍മിച്ച കെട്ടിടം ഓണ്‍ലൈനിലൂടെ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. സി.എച്ച്. കുഞ്ഞമ്പു എം.എല്‍.എ അധ്യക്ഷത വഹിച്ചു. എട്ട് ക്ലാസ് മുറികള്‍, ലാബ് സൗകര്യം, ലൈബ്രറി, കോണ്‍ഫറന്‍സ് ഹാള്‍, സ്റ്റാഫ് റൂം, ഓഫിസ് റൂം, ​െഗസ്റ്റ് റൂം, വാഷ് റൂം എന്നീ സൗകര്യങ്ങള്‍ ഉള്‍പ്പെട്ടതാണ് പുതിയ കെട്ടിടം. ജില്ല പഞ്ചായത്ത് സ്ഥിരംസമിതി ചെയര്‍മാന്‍ സരിത, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ഷക്കീല ബഷീര്‍, പള്ളിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം. കുമാരന്‍, വാര്‍ഡ് മെമ്പര്‍ സിദ്ദിഖ് പള്ളിപ്പുഴ, ബേക്കല്‍ എ.ഇ.ഒ കെ. സുരേശന്‍, വിദ്യാകിരണം പദ്ധതി ജില്ല കോഓഡിനേറ്റര്‍ ദിലീപ്, പള്ളിക്കര ജി.എച്ച്.എസ്.എസ് ഹെഡ്മാസ്റ്റര്‍ വി.കെ.പി അബ്ദുല്‍ ജബ്ബാര്‍, പി.ടി.എ മെമ്പര്‍ റഷീദ് ഹാജി കല്ലിങ്കാല്‍, എം.ബി. ഷാനവാസ് തുടങ്ങിയവർ പങ്കെടുത്തു. പി.ടി.എ പ്രസിഡന്റ് പി.എസ്. അബ്ദുൽ സത്താര്‍ തൊട്ടി സ്വാഗതവും പ്രിന്‍സിപ്പൽ ഇന്‍ചാര്‍ജ് കെ. സുജയ നന്ദിയും പറഞ്ഞു. ഫോട്ടോ- പള്ളിക്കര ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിര്‍മിച്ച കെട്ടിടം മന്ത്രി വി. ശിവന്‍ കുട്ടി ഓണ്‍ലൈനിലൂടെ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.