കാസർകോട്: വായന വാരത്തില്‍ വിദ്യാരംഗം സംഘടിപ്പിച്ച് ഗവ. യു.പി സ്‌കൂള്‍ പൂത്തക്കാല്‍. വായന പക്ഷാചരണത്തിന്റെ ഭാഗമായി നടന്ന പരിപാടി എഴുത്തുകാരനും റിട്ട. പ്രഥമാധ്യാപകനുമായ എം.കെ. ഗോപകുമാര്‍ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് യു. മനോജ് കുമാര്‍ അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപകന്‍ വി. ഗോപി, വിദ്യാരംഗം കോഓഡിനേറ്റര്‍ പി. സ്മിത, സരിത പൊന്നരിയന്‍, കെ. സത്യന്‍ എന്നിവര്‍ സംസാരിച്ചു. ജില്ല ജയിലില്‍ യോഗ ക്ലാസ് കാഞ്ഞങ്ങാട്: ഹോസ്ദുര്‍ഗ് ജില്ല ജയിലില്‍ യോഗ ക്ലാസ് താലൂക്ക് ലീഗല്‍ സര്‍വിസസ് കമ്മിറ്റി ചെയര്‍മാനും സ്പെഷല്‍ ജഡ്ജിയുമായ സി. സുരേഷ് കുമാര്‍ ഉദ്ഘാടനം ചെയ്തു. ജയില്‍ സൂപ്രണ്ട് കെ. വേണു അധ്യക്ഷത വഹിച്ചു. എം.വി. സജ്ന പരിശീലനം നല്‍കി. അസി. സൂപ്രണ്ട് വി.എ. നവാസ് ബാബു, മോഹനന്‍, ഡെപ്യൂട്ടി പ്രിസണ്‍ ഓഫിസര്‍ എ.വി. പ്രമോദ്, എം.വി. സന്തോഷ് കുമാര്‍ എന്നിവര്‍ സംസാരിച്ചു. അസിസ്റ്റന്റ് പ്രിസണ്‍ ഓഫിസര്‍ യു. ജയാനന്ദന്‍ നന്ദി പറഞ്ഞു. ഫോട്ടോ: ജില്ല ജയിലില്‍ യോഗ ക്ലാസ് താലൂക്ക് ലീഗല്‍ സര്‍വിസസ് കമ്മിറ്റി ചെയര്‍മാനും സ്പെഷല്‍ ജഡ്ജിയുമായ സി. സുരേഷ് കുമാര്‍ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.