ചന്ദ്രഗിരി ലയണ്‍സ്‌ ക്ലബ് നടത്തിയത് നാലുകോടി രൂപയുടെ സേവന പ്രവര്‍ത്തനങ്ങള്‍

കാസര്‍കോട്‌: ചന്ദ്രഗിരി ലയണ്‍സ്‌ ക്ലബ് കഴിഞ്ഞ അഞ്ച്‌ വര്‍ഷത്തിനുള്ളില്‍ നാലു കോടിയോളം രൂപയുടെ സേവന പ്രവര്‍ത്തനങ്ങൾ നടത്തി. രണ്ട്‌ പ്രളയകാലത്ത്‌ മാത്രം ആലുവ, വയനാട്‌, കുടക്‌ ഭാഗത്തായി 70 ലക്ഷം രൂപയാണ്‌ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി ചന്ദ്രഗിരി ലയണ്‍സ്‌ ക്ലബ് ചെലവഴിച്ചത്‌. കുടക്‌ മേഖലയില്‍ സർവവും നഷ്‌ടപ്പെട്ട നൂറോളം കുടുംബങ്ങള്‍ക്ക്‌ കട്ടിലുകള്‍, കിടക്കകള്‍, ബെഡ്‌ ഷീറ്റുകള്‍, വസ്‌ത്രങ്ങള്‍, നിത്യേപയോഗ സാധനങ്ങള്‍ തുടങ്ങി അവര്‍ക്കുവേണ്ട എല്ലാ സൗകര്യവും ക്ലബിന്റെ നേതൃത്വത്തില്‍ ചെയ്തു നല്‍കി. ആലുവയിലും വയനാട്ടിലും വസ്‌ത്രങ്ങള്‍, നിത്യോപയോഗ സാധനങ്ങള്‍, ഭക്ഷണക്കിറ്റുകള്‍ എന്നിവ ക്ലബ് അംഗങ്ങള്‍ നേരിട്ടുപോയി നല്‍കുകയായിരുന്നു. ഉപയോഗശൂന്യമായിക്കിടന്ന വീടുകള്‍ വൃത്തിയാക്കി നല്‍കുകയും ചെയ്‌തിരുന്നു. പാവപ്പെട്ട രേഗികള്‍ക്ക്‌ വേണ്ടിയുള്ള സൗജന്യ ആംബുലന്‍സ്‌ സർവിസ്‌, വൃക്കരോഗികള്‍ക്കായി നാലു ഡയാലിസിസ്‌ മെഷീനുകള്‍, നഗരത്തിലെത്തുന്നവര്‍ക്ക്‌ വിശപ്പടക്കാന്‍ ജില്ല പൊലീസുമായി സഹകരിച്ചുള്ള അക്ഷയ പാത്രം എന്നിവ ചന്ദ്രഗിരി ലയണ്‍സ്‌ ക്ലബിന്റെ പ്രോജക്‌ടുകളാണ്‌. തിരഞ്ഞെടുത്ത കുടുംബങ്ങള്‍ക്ക്‌ ക്ലബിനുകീഴില്‍ ഭക്ഷ്യകിറ്റുകള്‍, വിദ്യാർഥികള്‍ക്ക്‌ പഠനോപകരണങ്ങള്‍ , തുടര്‍പഠനത്തിനുള്ള സാമ്പത്തിക സഹായം എന്നിവ നല്‍കുന്നുണ്ട്‌. ഹോം ഫോര്‍ ഹോം ലെസ് പദ്ധതിയില്‍ ഈ വര്‍ഷം 10 വീടുകള്‍ നിർമിച്ചുനല്‍കുകയും 15 വീടുകള്‍ റിപ്പയര്‍ ചെയ്‌ത് വാസയോഗ്യമാക്കുകയും ചെയ്‌തിട്ടുണ്ട്‌. ഈ വര്‍ഷം അംഗപരിമിതര്‍ക്കായി 50 പൊയ്‌ക്കാലുകളും ക്ലബ് സംഭാവന ചെയ്‌തിട്ടുണ്ട്‌. പുറമെ നിന്നും സംഭാവന സ്വീകരിക്കാതെ ക്ലബ് അംഗങ്ങളില്‍നിന്നും മാത്രം സ്വരൂപിക്കുന്ന പണമുപയോഗിച്ചാണ്‌ ചന്ദ്രഗിരി ലയണ്‍സ്‌ ക്ലബ് ഇതുവരെയായി കാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്നത്‌. ലയണ്‍സ്‌ ക്ലബ് ഓഫ്‌ ചന്ദ്രഗിരി 2022 -23 വര്‍ഷത്തിലേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു. എം.എം.നൗഷാദ്‌ (പ്രസി.), ഷാഫി എ. നെല്ലിക്കുന്ന്‌ (സെക്ര.), എം.എ. അബൂബക്കര്‍ സിദ്ദീഖ്‌ (ട്രഷ.). പി.ബി അബ്‌ദുല്‍ സലാം, അഷ്‌റഫ്‌ ഐവ (വൈസ്‌ പ്രസി.), സുനൈഫ്‌ എം.എ.എച്ച്‌ (ജോ.സെക്ര.).

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.