പുല്ലൂർ: പുല്ലൂർ ഉദയനഗർ ഹൈസ്കൂൾ 1978-79 എസ്.എസ്.എൽ.സി ബാച്ച് വിദ്യാർഥികളുടെ സംഗമം നടന്നു. മുൻ അധ്യാപിക കെ.ഒ. ഏലിക്കുട്ടി ഉദ്ഘാടനം ചെയ്തു. ഇവരെ പൂർവവിദ്യാർഥികൾ പൊന്നാട അണിയിച്ചു. എൻ. കരുണാകരൻ അധ്യക്ഷത വഹിച്ചു. എൻ. സത്യൻ, ടി. ബാലൻ, വി. രോഹിണി, പി. ദാമോദരൻ, എം. ശ്യാമള എന്നിവർ സംസാരിച്ചു. എം.പി. സുബ്രഹ്മണ്യൻ സ്വാഗതവും വി. ശ്രീനിവാസൻ നന്ദിയും പറഞ്ഞു. pulloor school പുല്ലൂർ ഉദയനഗർ ഹൈസ്കൂൾ 1978-79 ബാച്ച് എസ്.എസ്.എൽ.സി വിദ്യാർഥികളുടെ സംഗമം തൊഴിൽ മാർഗനിർദേശക ശിൽപശാല കാസർകോട്: എം.എസ് മൊഗ്രാൽ സ്മാരക ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ തൊഴിൽ മാർഗനിർദേശക ശിൽപശാല സംഘടിപ്പിച്ചു. ജി.വി.എച്ച്.എസ്.എസ് മൊഗ്രാലിൽ നടത്തിയ പരിപാടി സംസ്ഥാന ലൈബ്രറി കൗൺസിൽ അംഗം പി.കെ. ഹുസൈൻ ഉദ്ഘാടനം ചെയ്തു. സിജി സീനിയർ കരിയർ പരിശീലകൻ നിസാർ പെറുവാഡ് കരിയർ വിഷയം അവതരിപ്പിച്ചു. ലൈബ്രറി പ്രസിഡന്റ് സിദ്ദീഖ് അലി മൊഗ്രാൽ അധ്യക്ഷത വഹിച്ചു. സിദ്ദിഖ് റഹ്മാൻ സ്വാഗതവും ഹനീഫ് നന്ദിയും പറഞ്ഞു. career : മൊഗ്രാലിൽ നടന്ന കരിയർ ശിൽപശാലയിൽ നിസാർ പെറുവാഡ് വിഷയം അവതരിപ്പിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.