കാസർകോട്: വയോജന അധിക്ഷേപ നിരോധന ദിനത്തോടനുബന്ധിച്ച് ജില്ലയില്‍ വിപുലമായ പരിപാടികള്‍ സംഘടിപ്പിച്ചു. ജില്ല സാമൂഹികനീതി വകുപ്പ് സാമൂഹിക സുരക്ഷ മിഷന്‍, വയോമിത്രം, ജനമൈത്രി പൊലീസ്, കാസര്‍കോട്-കാഞ്ഞങ്ങാട് മെയിന്റനന്‍സ് ട്രൈബ്യൂണുകള്‍, വയോജന കൗണ്‍സില്‍ എന്നിവയുമായി ചേര്‍ന്ന് ജില്ലയില്‍ ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിച്ചു. നീലേശ്വരത്ത് തുടങ്ങി ചെറുവത്തൂര്‍, നെഹ്റു കോളജ്, കാഞ്ഞങ്ങാട്, കാസര്‍കോട്, ഉപ്പള എന്നീ സ്ഥലങ്ങളില്‍ ഫ്ലാഷ് മോബ് സംഘടിപ്പിച്ചു. കരുതലോടെ കാക്കാം കൈപിടിച്ച് നടത്താം എന്ന സന്ദേശത്തോടെ നെഹ്റു ആര്‍ട്സ് ആൻഡ് സയന്‍സ് കോളജ് വിദ്യാർഥികള്‍ ഫ്ലാഷ് മോബിന്റെ ഭാഗമായി. ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ബോധവത്കരണ പരിപാടികളില്‍ പങ്കാളികളായി. സി.കെ.എന്‍.ജി.എച്ച്.എസ്.എസ് പിലിക്കോട്, എസ്.ആര്‍.എം.ജി.എച്ച്.എസ്.എസ് റാം നഗര്‍ മാവുങ്കാല്‍, എന്നിവിടങ്ങളില്‍ എസ്.പി.സി യൂനിറ്റുകളും ജി.എച്ച്.എസ്.എസ് പരപ്പയില്‍ എന്‍.സി.സി, എസ്.പി.സി എന്നിവയുടെ നേതൃത്വത്തിലും ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിച്ചു. PHOTO : മുതിര്‍ന്ന പൗരന്മാര്‍ക്കെതിരെയുള്ള അധിക്ഷേപ നിരോധന ബോധവത്കരണ ദിനത്തിന്റെ ഭാഗമായി നീലേശ്വരത്ത് നടന്ന പരിപാടിയില്‍ ജില്ല പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്‍ വയോജന സംരക്ഷണ പ്രതിജ്ഞ ചൊല്ലികൊടുക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.