മതേതര സംഘടനകൾ ഒന്നിക്കണം- ചെന്നിത്തല

കാഞ്ഞങ്ങാട്: മതേതരത്വം അപകടത്തിലാവുമ്പോള്‍ എല്ലാ മതേതര സംഘടനകളും ഒരുമിക്കണമെന്ന് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സ്വാതന്ത്ര്യ സമര സേനാനി പരേതനായ കെ. മാധവനെക്കുറിച്ച് മകനും ചരിത്രകാരനുമായ ഡോ. അജയകുമാര്‍ കോടോത്ത് രചിച്ച 'ഗാന്ധിയന്‍ കമ്യൂണിസ്റ്റിനൊപ്പം അരനൂറ്റാണ്ട്' എന്ന പുസ്തകം ഡോ. വി. രാമന്‍കുട്ടിക്ക് നല്‍കി പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം. രാഷ്ട്രീയ നേതാക്കള്‍ രാഷ്ട്രീയത്തിനതീതമായി വ്യക്തിബന്ധങ്ങള്‍ പുലര്‍ത്തണമെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു. ഇ.പി. രാജഗോപാലന്‍ പുസ്തക പരിചയം നടത്തി. കെ.പി. സതീഷ് ചന്ദ്രന്‍, അഡ്വ. സി.കെ. ശ്രീധരന്‍, വി.കെ. രവീന്ദ്രന്‍, എം.കെ. ജയരാജ്, ഡോ. അജയകുമാര്‍ കോടോത്ത് എന്നിവർ സംസാരിച്ചു. chennithala ഡോ. അജയകുമാർ കോടോത്ത് രചിച്ച പുസ്തകം ഡോ.വി. രാമൻകുട്ടിക്ക് നൽകി മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രകാശനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.