വടക്കാംകുന്ന് ഖനന നീക്കം: പഞ്ചായത്ത് ഓഫിസിലേക്ക് മാർച്ച്

നീലേശ്വരം: വടക്കാകുന്നിലെ വൻകിട ഖനന നീക്കങ്ങൾക്ക് ഒത്താശ ചെയ്യുന്ന ഭരണ, ഉദ്യോഗസ്ഥ, രാഷ്ട്രീയ നിലപാടുകൾക്കെതിരെ പ്രാദേശിക സാംസ്കാരിക കൂട്ടായ്മ കിനാനൂർ കരിന്തളം പഞ്ചായത്ത് ഓഫിസിലേക്ക് മാർച്ചും ധർണയും നടത്തി. എൻഡോസൾഫാൻ സമര നേതാവ് അമ്പലത്തറ കുഞ്ഞികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പി.ഡി. എബ്രഹാം അധ്യക്ഷത വഹിച്ചു. സുരേഷ് മാലോം, കെ.വി. രവി, അനീഷ് തോടൻചാൽ, കെ.സുരേശൻ, ബി. ഹരിഹരൻ, സുബൈർ നിസാമി, മിനി പുഞ്ചക്കര എന്നിവർ സംസാരിച്ചു. അജയൻ കാരാട്ട് സ്വാഗതവും അനഘ ബെന്നി നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.