നീലേശ്വരം: കോടോം ബേളൂര്‍ പഞ്ചായത്തിലെ കാലിച്ചാനടുക്കം വളാപ്പാടിയിൽ രണ്ടുപേര്‍ക്ക് എയർഗണിൽനിന്ന് വെടിയേറ്റ സംഭവത്തിൽ യുവാവിനെതിരെ അമ്പലത്തറ പൊലീസ് കേസെടുത്തു. കാലിച്ചാനടുക്കം വളാപ്പാടി ബിജുവിനെതിരെയാണ് പൊലീസ് കേസെടുത്തത്. കഴിഞ്ഞ ശനിയാഴ്ചയാണ് എയര്‍ഗണ്‍ ഉപയോഗിച്ച് രണ്ടുപേര്‍ക്കുനേരെ വെടിവെപ്പ് നടത്തിയത്. പരിക്കേറ്റ വളാപ്പാടിയിലെ തങ്കച്ചന്‍ (55), പള്ളിപ്പറമ്പില്‍ ബെന്നി (50) എന്നിവരുടെ പരാതിയിലാണ് കേസ്. അക്രമാസക്തനായ യുവാവ് വീട്ടുമുറ്റത്തുണ്ടായിരുന്ന പിതാവിന്റെ ഇരുചക്രവാഹനം കത്തിക്കുകയും ചെയ്തു. മാനസിക വിഭ്രാന്തി കാണിച്ച യുവാവ് കോഴിക്കോട് കുതിരവട്ടം ആശുപത്രിയിൽ ചികിത്സയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.