മുസ്‌ലിം ലീഗ് പ്രതിഷേധ സംഗമം

കാസർകോട്: സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയും ഭരണകർത്താക്കളും പങ്കാളികളാണെന്ന വെളിപ്പെടുത്തലിന്റെ സാഹചര്യത്തിൽ മുസ്‍ലിം ലീഗ് നിയോജക മണ്ഡലം കമ്മിറ്റി ഹെഡ് പോസ്റ്റ് ഓഫിസ് പരിസരത്ത് പ്രതിഷേധ സംഗമം നടത്തി. സംസ്ഥാന ട്രഷറർ സി.ടി. അഹമ്മദലി ഉദ്ഘാടനം ചെയ്തു. എ.എം. കടവത്ത് അധ്യക്ഷത വഹിച്ചു. അബ്ദുല്ലക്കുഞ്ഞി ചെർക്കള, എ. അബ്ദുൽ റഹ്മാൻ, പി.എം. മുനീർ ഹാജി, മൂസ ബി. ചെർക്കള, മാഹിൻ കേളോട്ട്, അബ്ബാസ് ബീഗം, ഹാഷിം കടവത്ത്, അബ്ദുൽ റഹ്മാൻ ഹാജി പട്ള, ഇ. അബൂബക്കർ ഹാജി, അഷറഫ് എടനീർ, കെ.എം. ബഷീർ, ഹാരിസ് ചൂരി, ബദ്റുദ്ദീൻ താഷിം, എ.എ. ജലീൽ, ഖാദർ പാലോത്ത്, മജീദ് പട്‌ല, സി.എ. അബ്ദുല്ല ക്കുഞ്ഞി, ഹമീദ് ബെദിര തുടങ്ങിയവർ സംസാരിച്ചു. muslim league മുസ്‍ലിം ലീഗ് കാസർകോട് ഹെഡ് പോസ്റ്റ് ഓഫിസ് പരിസരത്ത് നടത്തിയ പ്രതിഷേധ സംഗമം സംസ്ഥാന ട്രഷറർ സി.ടി. അഹമ്മദലി ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.