പാലിയേറ്റിവ് കെയർ യൂനിറ്റ് ഉദ്ഘാടനം

കാഞ്ഞങ്ങാട്: സേവാഭാരതിയുടെ ജനനി പാലിയേറ്റിവ് കെയർ യൂനിറ്റ് കാഞ്ഞങ്ങാട് വ്യാപാര ഭവനിൽ നടന്ന ചടങ്ങിൽ ആർ.എസ്.എസ് ദക്ഷിണ ഭാരത സമ്പർക്ക പ്രമുഖ് എ. ജയകുമാർ നാടിന് സമർപ്പിച്ചു. കർണാടക സാമൂഹിക ക്ഷേമ മന്ത്രി ശ്രീകോട്ട ശ്രീനിവാസ പൂജാരി വിഡിയോ കോൺഫറൻസ് വഴി സന്ദേശം നൽകി. ജനനി പാലിയേറ്റിവ് കെയർ സമിതി ചെയർമാൻ എം.കെ. ഭാസ്കരൻ അധ്യക്ഷത വഹിച്ചു. പാലിയേറ്റിവ് വാഹനത്തിന്റെ താക്കോൽ ബി.ജെ.പി ജില്ല പ്രസിഡൻറ് രവിശ തന്ത്രി കുണ്ടാർ സേവഭാരതി ജനറൽ സെക്രട്ടറി കെ. ബാലകൃഷ്ണന് കൈമാറി. മലപ്പച്ചേരി മലബാർ പുനരധിവാസ കേന്ദ്രം ചെയർമാൻ ചാക്കോച്ചൻ, പാലിയേറ്റിവ് സൊസൈറ്റി ജില്ല സെക്രട്ടറി ബി. അജയകുമാർ, കോവിഡ് ബാധിച്ച് മരിച്ച 80 ഓളം മൃതദേഹങ്ങൾ സംസ്കരിച്ച വിവേക് ബാബു, ജീവ കാരുണ്യ പ്രവർത്തകനും മർച്ചൻറ് അസോസിയേഷൻ പ്രസിഡന്റുമായ സി. യൂസഫ് ഹാജി എന്നിവരെ ആദരിച്ചു. എം.എസ്.എഫ് ഗ്രാമയാത്ര കാസർകോട്: 'വേരറിയുന്ന ശിഖരങ്ങളാവുക' എന്ന പ്രമേയത്തിൽ എം.എസ്.എഫ് നടത്തുന്ന ഗ്രാമ യാത്രയുടെ കാസർകോട് നഗരസഭതല ഉദ്ഘാടനം ചാല ശാഖയിൽ മുനിസിപ്പൽ മുസ്‌ലിം ലീഗ് പ്രസിഡന്റ്‌ കെ.എം. ബഷീർ ഉദ്ഘാടനം ചെയ്തു. റഫീഖ് വിദ്യാനഗർ അധ്യക്ഷത വഹിച്ചു. ജില്ല മുസ്‌ലിം യൂത്ത് ലീഗ് ജനറൽ സെക്രട്ടറി സഹീർ ആസിഫ്, എം.എസ്.എഫ് ജില്ല പ്രസിഡന്റ്‌ അനസ് എതിർത്തോട്, തളങ്കര ഹകീം അജ്മൽ, ഷാനിഫ് നെല്ലിക്കട്ട, അഷ്ഫാഖ് അബൂബക്കർ, വാർഡ് കൗൺസിലർ മമ്മു ചാല, ശിഹാബ് പുണ്ടൂർ, സി.ബി. സിനാൻ, മാഹിൻ ചെമനാട്, സി.എം. ഖസിം, സി.എം. ഇബ്രാഹിം, സി.എം. അബ്ദുല്ല, സൈനുദ്ദീൻ കൊല്ലമ്പാടി, സി.പി. ബഷീർ, സി.എം. അൻവർ തുടങ്ങിയവർ സംസാരിച്ചു. ഭാരവാഹികൾ: നാസിം (പ്രസി.), നാഫിഹ് (ജന. സെക്ര.), സി. ഐ. സഫ്‌വാൻ (ട്രഷ.), ബസിത്ത്, ബാദ്ഷാ, സി.എം.ഹിഷാം (വൈസ് പ്രസി.), അനസ് കൗസ്, ഇബ്രാഹിം, ഹസീബ്(ജോ. സെക്ര.). കനിവ് പാലിയേറ്റിവ് ചാരിറ്റബിൾ കാസർകോട്: കനിവ് പാലിയേറ്റിവ് ചാരിറ്റബിൾ സൊസൈറ്റി കാസർകോട് ഏരിയ നേതൃപരിശീലന ശിൽപശാല വിദ്യാനഗർ എൻ.ജി.ഒ ഹാളിൽ സി.പി.​എം കാസർകോട് ഏരിയ സെക്രട്ടറി കെ.എ. മുഹമ്മദ് ഹനീഫ ഉദ്ഘാടനം ചെയ്തു. എ.കെ. സനോജ് ക്ലാസെടുത്തു. ജില്ല സെക്രട്ടറി പി.പി. സുകുമാരൻ സംഘടന വിശദീകരണം നടത്തി. ഏരിയ സെക്രട്ടറി പി.വി. കുഞ്ഞമ്പു സ്വാഗതം പറഞ്ഞു. ഏരിയ ചെയർമാൻ എം.കെ. രവീന്ദ്രൻ അധ്യക്ഷത വഹിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.