കാഞ്ഞങ്ങാട്: അന്യംനിന്ന ഗ്രാമീണഭംഗിയുടെ വീണ്ടെടുപ്പായി കനത്തമഴയിൽ നിറഞ്ഞൊഴുകുന്ന കാഞ്ഞങ്ങാട്ടെ ആവിത്തോടുകൾ. ആമ്പൽപൂ പിടിച്ചുകിടക്കുന്നതോടൊപ്പം പച്ചനിറത്തിലുള്ള ചെടി തോട് മുഴുവൻ പടർന്നുപിടിച്ചത് പച്ചപ്പട്ടുപോലെ തോന്നിക്കും. ഈ തോടുകളെ ആശ്രയിക്കുന്നവരാണ് ഭൂരിഭാഗം പ്രദേശവാസികളും. പ്രത്യേകിച്ച്, കർഷകർ. കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത കനത്തമഴയിൽ ആവികളിൽ നന്നായി വെള്ളം കയറിയിട്ടുണ്ട്. വെള്ളം സമൃദ്ധമായതോടെ കൊറ്റികൾ ആവികൾക്കടുത്ത് കൂടുകെട്ടാനും തുടങ്ങിയിട്ടുണ്ട്. വർഷങ്ങൾക്ക് മുമ്പ് തെളിനീരൊഴുകിയിരുന്ന തോട് പരിസരവാസികൾ അലക്കാനും കുളിക്കാനും ഉപയോഗിച്ചിരുന്നു. കുറെ ആവിത്തോടുകൾ കെട്ടിടങ്ങളും മതിലുകളും പണിയുന്നതിന്റെ മറവിൽ വ്യാപകമായി നികത്തുകയും ചെയ്തു. പടന്നക്കാട് ഒഴിഞ്ഞവളപ്പ് മുതൽ വടക്കോട്ടായിരുന്നു ആവിത്തോടുകളുടെ സമൃദ്ധി. ഒഴിഞ്ഞവളപ്പിലെ ആവി ഏറക്കുറെ നികന്നുകഴിഞ്ഞു. പേരുകേട്ട ആവികൾ നിലനിന്നിരുന്ന സ്ഥലങ്ങൾക്ക് പുഞ്ചാവി, കല്ലൂരാവി, മുറിയനാവി, ആവിയിൽ എന്നിങ്ങനെയായിരുന്നു സ്ഥലപ്പേരുകൾ. അശാസ്ത്രീയമായ വികസനത്തിന്റെ ഫലമായാണ് നാടിന്റെ ജീവനാഡിയായ ആവികൾ ഇല്ലാതായതെന്ന് പരിസ്ഥിതിപ്രവർത്തകർ ചൂണ്ടിക്കാണിക്കുന്നു. kaluravi avithode.jpg പച്ചപ്പട്ടുടുത്ത കല്ലൂരാവിയിലെ ആവിത്തോടുകൾ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.