കാസര്‍കോട്: വനം ഡിവിഷനില്‍ വിവിധ വനം കേസുകളില്‍ ഉള്‍പ്പെട്ടിട്ടുള്ളതും സര്‍ക്കാറിലേക്ക് കണ്ടുകെട്ടിയിട്ടുള്ളതുമായ വാഹനങ്ങള്‍ ഇ-ഓക്ഷന്‍ മുഖേന ജൂണ്‍ 14,16, 17, 30 തീയതികളില്‍ ലേലം ചെയ്ത് വില്‍ക്കും. ഫോണ്‍ 04994 256119, 9447979076, 0467 220 7077, 8547602600, 04994 225072, 8547602576 സ്വയം തൊഴില്‍ വായ്പ കാസർകോട്: സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോര്‍പറേഷന്‍, കാസര്‍കോട് ഓഫിസിലേക്ക് മഞ്ചേശ്വരം, കാസര്‍കോട് താലൂക്കിൽപെട്ട മത ന്യൂനപക്ഷ വിഭാഗങ്ങളില്‍നിന്നും, 55 വയസ്സില്‍ താഴെയുള്ള വ്യക്തികള്‍ക്ക് വായ്പകള്‍ ലഭ്യമാണ്. 8 ലക്ഷത്തിന് താഴെ വരുമാനപരിധി ബാധകം. പരമാവധി 20 ലക്ഷം മുതല്‍ 30 ലക്ഷം വരെ വായ്പ ലഭിക്കും. വാര്‍ഷിക വരുമാനമനുസരിച്ച് പുരുഷന്മാര്‍ക്ക് 6 ശതമാനവും 8 ശതമാനവുമാണ് പലിശ നിരക്ക്, സ്ത്രീകള്‍ക്ക് 6 ശതമാനം . എല്ലാ വായ്പകള്‍ക്കും ജാമ്യം നിര്‍ബന്ധം . - 04994-227060, 227062, 9447730077. വിത്ത് വണ്ടിക്ക് ഉജ്ജ്വല സ്വീകരണം കാസർകോട്: മാവിന്‍ തൈകള്‍ സംരക്ഷിക്കുന്നതിന്റെ ഭാഗമായി ഉത്തര കേരള കാര്‍ഷിക ഗവേഷണ കേന്ദ്രം പിലിക്കോട് നടത്തുന്ന മാമ്പഴമധുരം പദ്ധതിയുടെ ഭാഗമായുള്ള വിത്ത് വണ്ടിക്ക് ഗംഭീര സ്വീകരണം. സി. കൃഷ്ണന്‍ നായര്‍ മെമ്മോറിയല്‍, ജി.എച്ച്.എസ്.എസ് പിലിക്കോട്, രാജാസ് ഹയര്‍ സെക്കൻഡറി സ്‌കൂള്‍ നിലേശ്വരം, ജി.എച്ച്.എസ്.എസ് കുട്ടമത്ത്, ഉദിനൂര്‍ സൗത്ത് ഇസ്‍ലാമിയ സ്‌കൂള്‍ എന്നിവയാണ് ഒന്നാം ഘട്ടത്തില്‍ വിത്ത് കൈമാറ്റം നടത്തിയത്. കൂടാതെ മറ്റു സ്‌കൂളുകളും അടുത്ത ഘട്ടത്തിലേക്കായി വിത്ത് ശേഖരണം നടത്തുന്നുണ്ട്. രണ്ട് ലക്ഷം മാവിന്‍ വിത്തുകള്‍ ശേഖരിക്കുകയാണ് ലക്ഷ്യം. അന്യം നിന്ന് പോകുന്ന മാവിനങ്ങളെ സംരക്ഷിക്കാന്‍ പ്രത്യേക പദ്ധതിയും തയാറാക്കിയിട്ടുണ്ട്. അയ്യായിരത്തോളം മാവിന്‍ വിത്തുകള്‍ ഒന്നാം ഘട്ടത്തില്‍ കുട്ടമത്ത് ഗവ. ഹയര്‍ സെക്കൻഡറി സ്‌ക്കൂളില്‍ നിന്നും വിത്തു വണ്ടി ശേഖരിച്ചു. മാങ്ങ വിത്ത് ഏറ്റുവാങ്ങി ജി.എച്ച്.എസ്.എസ്. പിലിക്കോട് എം. രാജഗോപാലന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. നീലേശ്വരം രാജാസ് ഹൈസ്‌കൂളില്‍ നടന്ന ചടങ്ങില്‍ സ്ഥാപന മേധാവി ടി. വനജ മാങ്ങ വിത്ത് ഏറ്റുവാങ്ങി. ഉദിനൂര്‍ സൗത്ത് ഇസ്‍ലാമിയ സ്‌കൂളില്‍ തിരുമുമ്പ് പ്രോജക്ട് ഫാം സൂപ്രണ്ട് പി.വി. സുരേന്ദ്രന്‍ ഏറ്റുവാങ്ങി. കുട്ടമത്ത് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിന്നും അസി.പ്രഫ. രമ്യ രാജന്‍ മാങ്ങ വിത്തുകള്‍ ഏറ്റുവാങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.