ചെറുവത്തൂർ: കേരള പ്രദേശ് സ്കൂൾ ടീച്ചഴ്സ് അസോസിയേഷൻ ജില്ലതല നേതൃ പരിശീലന ക്യാമ്പ് 11, 12 തീയതികളിൽ കൊടക്കാട് കദളീവനത്തിൽ നടക്കും. 11 ന് രാവിലെ 11ന് കെ.പി.എസ്.ടി.എ സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ.അരവിന്ദൻ ക്യാമ്പ് ഉദ്ഘാടനം ചെയ്യും. ജില്ല പ്രസിഡൻറ് പ്രശാന്ത് കാനത്തൂർ അധ്യക്ഷത വഹിക്കും. സംസ്ഥാന ഭാരവാഹികൾ ഉൾപ്പെടെ വിവിധ നേതാക്കൾ പങ്കെടുക്കും. ഉച്ചകഴിഞ്ഞ് രണ്ടിന് 'സംഘടനാ പ്രവർത്തനം വർത്തമാന കാഴ്ചപ്പാടുകൾ' എന്ന വിഷയത്തിൽ സംസ്ഥാന സീനിയർ വൈസ് പ്രസിഡന്റ് കെ. അബ്ദുൽ മജീദ് ക്ലാസെടുക്കും. വൈകീട്ട് നാലിന് 'സംഘടന പിന്നിട്ട നാൾവഴികൾ, പോരാട്ടങ്ങൾ' എന്ന വിഷയത്തിൽ സംഘടന മുൻ സംസ്ഥാന പ്രസിഡൻറ് വി.കെ. അജിത്ത് കുമാർ ക്ലാസെടുക്കും. ----------------------------സി.ഇ.ആർ.ടി മുൻ റിസർച് ഓഫിസർ ഡോ. കെ.വി.മനോജ് ക്ലാസെടുക്കും. ഉച്ച കഴിഞ്ഞ് നടക്കുന്ന സമാപന സമ്മേളനം സംസ്ഥാന പ്രസിഡൻറ് സി. പ്രദീപ് ഉദ്ഘാടനം ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.