പരിസ്ഥിതി ദിനാചരണം

കാസർകോട്: വനം, വന്യജീവി വകുപ്പും സോഷ്യൽ ഫോറസ്ട്രി ഡിവിഷനും തദ്ദേശ വകുപ്പും തൊഴിലുറപ്പു പദ്ധതി മുഖേന മരങ്ങൾ നടുന്ന വൃക്ഷസമൃദ്ധി പദ്ധതിയുടെ ജില്ലതല ഉദ്‌ഘാടനവും പരിസ്ഥിതി ദിനാചരണവും ഇ. ചന്ദ്രശേഖരൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. രാവണീശ്വരം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന ചടങ്ങിൽ അജാനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി. ശോഭ അധ്യക്ഷതവഹിച്ചു. പി. ബിജു, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് അംഗം എം.ജി പുഷ്പ, അജാനൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. സബീഷ്, പി. മിനി, ജയ്സൺ മാത്യു, പ്രദീപ് കുമാർ, രാവണീശ്വരം ഗവ. ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ വി.വി. ഭാർഗവൻ, കെ. ശശി, എ. പവിത്രൻ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.