നീലേശ്വരം: മടിക്കൈ പഞ്ചായത്തിലെ ഏരിപ്പില്‍ കൊരങ്ങനാടിയില്‍ നാല് കോടി മുതല്‍മുടക്കില്‍ കോഴി വളര്‍ത്താനായി ഹാച്ചറി യൂനിറ്റ് ആരംഭിക്കാനുള്ള നടപടി പൂര്‍ത്തിയായി. ഹാച്ചറി യൂനിറ്റ് തുടങ്ങാനായി അഞ്ചേക്കര്‍ പത്ത് സെന്റ് സ്ഥലം നേരത്തെ തന്നെ റവന്യൂവകുപ്പ് പോള്‍ട്രി കോര്‍പറേഷന് കൈമാറിയിട്ടുണ്ട്. ലക്ഷക്കണക്കിന് കോഴിക്കുഞ്ഞുങ്ങളെ വിരിയിക്കുകയാണ് യൂനിറ്റ് കൊണ്ട് ലക്ഷ്യമിടുന്നത്. പദ്ധതിയുടെ തുടക്കത്തില്‍ തന്നെ തദ്ദേശീയരായ 300ഓളം പേര്‍ക്ക് ജോലി ലഭിക്കും. തുടര്‍ന്ന് സംസ്‌ക്കരണം ഉള്‍പ്പെടെ ആരംഭിച്ചാല്‍ കൂടുതല്‍ പേര്‍ക്ക് തൊഴില്‍ ലഭ്യമാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. ഹാച്ചറി യൂനിറ്റ് ആരംഭിക്കുന്നതിന്റെ ഭാഗമായി ഇന്ന് രാവിലെ ബന്ധപ്പെട്ടവര്‍ കൊരങ്ങനാടിയിലെ സ്ഥലം സന്ദര്‍ശിച്ചു. പോള്‍ട്രി കോര്‍പറേഷന്‍ മാര്‍ക്കറ്റിങ് മാനേജര്‍ അജയകുമാര്‍, ഹോസ്ദുര്‍ഗ് തഹസില്‍ദാര്‍ മണിരാജ്, മടിക്കൈ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി. പ്രകാശന്‍, സി.പി.ഐ സംസ്ഥാന കൗണ്‍സില്‍ അംഗം ബങ്കളം പി. കുഞ്ഞികൃഷ്ണന്‍, ഇ. ചന്ദ്രശേഖരന്‍ എം.എല്‍.എയുടെ പേഴ്‌സനല്‍ അസിസ്റ്റന്റ് പത്മനാഭന്‍, മടിക്കൈ, അമ്പലത്തറ വില്ലേജ് ഓഫിസര്‍മാര്‍, സി.പി.ഐ ലോക്കല്‍ സെക്രട്ടറിമാരായ ശാർങ്ഗധരന്‍, രഞ്ജിത്ത് എന്നിവരും സംഘത്തിലുണ്ടായിരുന്നു. പടം: NLR2.JPG മടിക്കൈ പഞ്ചായത്തിൽ കോഴി വളർത്താനായി ഹാച്ചറി യൂനിറ്റ് ആരംഭിക്കുന്ന സ്ഥലം അധികൃതർ സന്ദർശിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.